Connect with us

helicopter accident

മലയാളി ജവാന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

ഇന്ന് രാത്രി ഡല്‍ഹിയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ സുലൂരിലെ വ്യോമതാവളത്തില്‍ മൃതദേഹം എത്തിക്കും

Published

|

Last Updated

ന്യൂഡല്‍ഡി ഊട്ടി കുനൂരില്‍ സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച മലയാളി വ്യോമസേന വാറന്റ് ഓഫീസര്‍ എ പ്രദീപിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. ഇത് സംബന്ധിച്ച് അല്‍പ്പംമുമ്പ് കുടുംബത്തിന് സന്ദേശം ലഭിച്ചു. രാവിലെ മൃതദേഹം എത്തിക്കുന്നത് വൈകുമെന്നായിരുന്നു സഹോദരന്‍ അറിയിച്ചിരുന്നത്.

എന്നാല്‍ ഇന്ന് തന്നെ നടപടി ക്രമണങ്ങള്‍ പൂര്‍ത്തിയാക്കി മൃതേദഹം കൊണ്ടുവരാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ഇന്ന് രാത്രി ഡല്‍ഹിയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ സുലൂരിലെ വ്യോമതാവളത്തില്‍ മൃതദേഹം എതിക്കും. ഇവിടെ നിന്നും നാളെ പുത്തൂരിലേക്ക് എത്തിക്കാനാണ് തീരുമാനം.

അതേസമയം കൂനൂരിലെ സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ സംയുക്ത സേന അന്വേഷണം ആരംഭിച്ചു. അന്വേഷണത്തലവന്‍ എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിംഗും സംഘവും അപകട സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. ഹെലികോപ്റ്ററിന്റെ ഡാറ്റാ റെക്കോഡര്‍ എ എ ഐബി ടീം പരിശോധിക്കുകയാണ്.

 

 

Latest