Kerala
ആശ വര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണം; സമരത്തെ പിന്തുണച്ച് ബിനോയ് വിശ്വം
മെച്ചപ്പെട്ട സാഹചര്യമുള്ളവര്‍ക്ക് സഹായം ലഭിക്കുമ്പോള്‍ ആശ വര്‍ക്കര്‍മാരെ അവഗണിക്കരുത്.

തിരുവനന്തപുരം|സെക്രട്ടറിയേറ്റ് പടിക്കല്‍ ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന അനിശ്ചിതകാലസമരത്തെ പിന്തുണച്ചു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സമരക്കാരുടെ ആവശ്യം ന്യായമാണെന്നും ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു. പിഎസ് സിയിലെ ശമ്പള വര്‍ധനവിനെ അദ്ദേഹം വിമര്‍ശിച്ചു. മെച്ചപ്പെട്ട സാഹചര്യമുള്ളവര്‍ക്ക് സഹായം ലഭിക്കുമ്പോള്‍ ആശ വര്‍ക്കര്‍മാരെ അവഗണിക്കരുത്. സമൂഹം എല്ലാം കാണുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആശ വര്‍ക്കര്‍മാരുടെ സമരം ഇന്ന് പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നു. ഇന്നലെ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ നൂറുകണക്കിന് പ്രവര്‍ത്തകരെ എത്തിച്ച് മഹാസംഗമം നടത്തിയിരുന്നു. ഓണറേറിയം കുടിശ്ശിക സര്‍ക്കാര്‍ അനുവദിച്ചെങ്കിലും മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കണമെന്നാണ് സമരക്കാരുടെ നിലപാട്.