Kerala
ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരിയായി മാറി; രമേശ് ചെന്നിത്തല
സംസ്ഥാനത്ത് ഒരു ഡിജിപി ഉണ്ടോ എന്നാണ് ആളുകള്‍ ചോദിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തിരുവനന്തപുരം | സംസ്ഥാനത്തെ ആഭ്യന്തരവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരിയായി മാറിയെും സംസ്ഥാനത്ത് ഗുണ്ടകളുടെ അഴിഞ്ഞാട്ടമാണെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു.
മന്ത്രിസഭായോഗത്തില്‍ ഒരു തീരുമാനവും ഉണ്ടായില്ല. കേരളം ഗുണ്ടകളുടെ പറുദീസയായി മാറി.പോലീസിന്റെ വീഴ്ചയാണ് ഗുണ്ടകള്‍ അഴിഞ്ഞാടാന്‍ കാരണം.മുഖ്യമന്ത്രി വിദേശത്ത് ആയതോടെ ഇതൊന്നും നിയന്ത്രിക്കാന്‍ ആളില്ലാതായി . സംസ്ഥാനത്ത് ഒരു ഡിജിപി ഉണ്ടോ എന്നാണ് ആളുകള്‍ ചോദിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം പ്ലസ് വണ്‍ പ്രവേശനം കാത്തുനില്‍ക്കുന്നവരില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച കുട്ടികള്‍ക്ക് പോലും പ്രവേശനമില്ലെന്നും ഇതിനായി അഡീഷണല്‍ ബാച്ചുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.