Kerala
കസ്റ്റഡിയിലെടുത്തയാള്‍ സ്റ്റേഷനില്‍ മരിച്ചു; പോലീസ് മര്‍ദനമാണ് മരണ കാരണമെന്ന് നാട്ടുകാര്‍, സ്റ്റേഷന് ഉപരോധിക്കും
മനോഹരന്റെ മുഖത്ത് പോലീസുദ്യോഗസ്ഥന് കൈ കൊണ്ട് ശക്തമായി അടിച്ചതായി ദൃക്സാക്ഷി.
കൊച്ചി | എറണാകുളം തൃപ്പൂണിത്തുറയില്‍ കൈ കാണിച്ചിട്ടും വാഹനം നിര്‍ത്താതെ പോയതിന് പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ സ്റ്റേഷനില്‍ മരിച്ചു. മനോഹരന് എന്നയാളാണ് മരിച്ചത്.
മനോഹരന് ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നുവെന്നും കുഴഞ്ഞുവീണാണ് മരണമെന്നുമാണ് പോലീസ് പറയുന്നത്. എന്നാല്‍, പോലീസ് മര്‍ദനം കാരണമാണ് മനോഹരന് മരണപ്പെട്ടതെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. കുടുംബം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
മനോഹരന്റെ മുഖത്ത് പോലീസുദ്യോഗസ്ഥന് കൈ കൊണ്ട് ശക്തമായി അടിച്ചതായി ദൃക്സാക്ഷി വെളിപ്പെടുത്തി. വാഹനം ഒതുക്കി നിര്‍ത്തിയ ശേഷവും പോലീസ് മുഖത്തടിച്ചു. കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ഇന്ന് പോലീസ് സ്റ്റേഷന് ഉപരോധിക്കും.
---- facebook comment plugin here -----