Connect with us

PFI BAN

ഡി ജി പി ജില്ലാ പോലീസ് മേധാവികളുടെ യോഗം വിളിച്ചു

പി എഫ് ഐ നിരോധനത്തിന് ശേഷമുള്ള തുടര്‍ നടപടി വിശദീകരിക്കാനാണ് യോഗം

Published

|

Last Updated

തിരുവനന്തപുരം ‌ | പോപ്പുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട തുടര്‍ നടപടികളും സുരക്ഷാ കാര്യങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി ഡി ജി പി അനില്‍കാന്ത് ജില്ലാ പോലീസ് മേധാവികളുടെ യോഗം വിളിച്ചു. ഓണ്‍ലൈനായാണ് യോഗം. തിരുവനന്തപുരത്ത് ജില്ലാ കലക്ടര്‍മാരുടേയും വകുപ്പ് മേധാവികളുടേയും യോഗവും നടക്കുന്നുണ്ട്. ഇതില്‍ ലോ ആന്‍ഡ് ഓര്‍ഡര്‍ എ ഡി ജി പി വിജയ് സാക്കറെ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്നുണ്ട്. ഇതിനിടെയാണ് ഡി ജി പിയും യോഗം വിളിച്ചത്. എന്നാല്‍ കലക്ടമാരുടെ യോഗത്തിലെ ഒരു സെഷനില്‍ഡി ജി പിക്ക് പങ്കെടുക്കാനുള്ളതിനാല്‍ ഇത് കഴിഞ്ഞായിരിക്കും ഓണ്‍ലൈന്‍ യോഗം.

 

Latest