Kerala
ഡയറി എഴുതിയില്ല; യു കെ ജി വിദ്യാർഥിക്ക് അധ്യാപികയുടെ ക്രൂര മർദനം
തൃശൂർ കുര്യച്ചിറ സെന്റ് ജോസഫ് യുപി സ്കൂളിലെ വിദ്യാർഥിക്കാണ് ക്രൂര മർദനമേറ്റത്.
തൃശൂർ | യു കെ ജി വിദ്യാർഥിയെ ക്ലാസ് ടീച്ചർ തല്ലിച്ചതച്ചതായി പരാതി. കുര്യച്ചിറ സെന്റ് ജോസഫ് യുപി സ്കൂളിലെ വിദ്യാർഥിക്കാണ് ക്രൂര മർദനമേറ്റത്. വിദ്യാർഥി ഡയറി എഴുതാത്തതിനെ തുടർന്ന് പ്രകോപിതയായ അധ്യാപിക സെലിൻ കുട്ടിയെ വടികൊണ്ട് പൊതിരെ തല്ലുകയായിരുന്നു.
കുട്ടിയുടെ കാലിൽ അടിയുടെ പാടുകൾ കാണാം. ഇത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് രക്ഷിതാക്കൾ നെടുപുഴ പോലീസിൽ പരാതി നൽകി. പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തുവെങ്കിലും ഇതുവരെ അധ്യാപികയെ കസ്റ്റഡിയിൽ എടുത്തിട്ടില്ല.
ബോർഡിലെഴുതിയ ഹോംവർക്ക് ഡയറിയിലേക്ക് പകർത്തിയെഴുതിയില്ലെന്നാരോപിച്ചായിരുന്നു ടീച്ചറുടെ മർദനം.
---- facebook comment plugin here -----