Connect with us

Kerala

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു;സംവിധായകന്‍ അറസ്റ്റില്‍

കണ്ണൂര്‍ സ്വദേശിയായ യുവതിക്കൊപ്പം വെണ്ണലയിലാണു ഷാജഹാന്‍ താമസിച്ചിരുന്നത്.

Published

|

Last Updated

കൊച്ചി |  സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്ന നടിയുടെ പരാതിയില്‍ സംവിധായകനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പൂവ്വച്ചാല്‍ സ്വദേശി എ ഷാജഹാന്‍ (31)നെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്.

കണ്ണൂര്‍ സ്വദേശിയുടെ പരാതിയിലാണ് നടപടി . കണ്ണൂര്‍ സ്വദേശിയായ യുവതിക്കൊപ്പം വെണ്ണലയിലാണു ഷാജഹാന്‍ താമസിച്ചിരുന്നത്. ജെയിംസ് കാമറൂണ്‍ എന്ന ചിത്രത്തില്‍ യുവതി അഭിനയിച്ചെങ്കിലും സിനിമ പുറത്തിറങ്ങിയില്ല. യുവതിക്ക് ഷാജഹാന്‍ വാവാഹ വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ഇയാള്‍ വിവാഹിതനാണെന്ന വിവരം പിന്നീടാണ് യുവതി അറിയുന്നത്. ഇതോടെയാണു പരാതി നല്‍കിയത്. തുടര്‍ച്ചയായി ബലാത്സംഗം ചെയ്യുക, ഭീഷണി, വഞ്ചന, ആയുധം ഉപയോഗിച്ചു മുറിവേല്‍പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണു കേസെടുത്തിട്ടുള്ളത്.

 

---- facebook comment plugin here -----

Latest