Connect with us

Kerala

പി ജയരാജന്റേയും ടി വി രാജേഷിന്റേയും വിടുതല്‍ ഹരജികള്‍ തള്ളണം; ഷുക്കൂറിന്റെ മാതാവ് സിബിഐ കോടതിയില്‍

കൊലപാതകത്തില്‍ പ്രതികള്‍ക്കെതിരെ തെളിവുകളുണ്ടെന്നും പ്രതികള്‍ ഗൂഢാലോചനയില്‍ പങ്കാളിയായതിന് സാക്ഷികളുണ്ടെന്നും കോടതിയില്‍ ഷുക്കൂറിന്റെ മാതാവ് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു

Published

|

Last Updated

കൊച്ചി  | അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ പ്രതികളായ സിപിഎം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നല്‍കിയ വിടുതല്‍ ഹരജികള്‍ തള്ളണമെന്ന് ഷുക്കൂറിന്റെ മാതാവ് സിബിഐ കോടതിയില്‍. കൊലപാതകത്തില്‍ പ്രതികള്‍ക്കെതിരെ തെളിവുകളുണ്ടെന്നും പ്രതികള്‍ ഗൂഢാലോചനയില്‍ പങ്കാളിയായതിന് സാക്ഷികളുണ്ടെന്നും കോടതിയില്‍ ഷുക്കൂറിന്റെ മാതാവ് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു

28 മുതല്‍ 33 വരെ പ്രതികള്‍ ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയതെന്ന് കുറ്റപത്രത്തില്‍ തെളിവുണ്ട്. അതിനാല്‍ വിടുതല്‍ ഹരജി തള്ളണമെന്നും ഷുക്കൂറിന്റെ മാതാവ് ആത്തിക്ക ആവശ്യപ്പെടുന്നു. കൊലപാതകത്തില്‍ പങ്കുണ്ടെന്നതില്‍ പ്രഥമ ദൃഷ്ട്യാ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പി ജയരാജന്‍, ടി വി ജേഷ് എന്നിവര്‍ വിടുതല്‍ ഹരജി നല്‍കിയത്. ഇതിനെതിരെയാണ് ഷുക്കൂറിന്റെ മാതവ് സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.

ജയരാജന്റെയും, ടി വി രാജേഷിന്റെയും പങ്ക് തെളിയിക്കുന്ന ഫോണ്‍ രേഖകളും, സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളുമുണ്ടെന്നും ഷുക്കൂറിന്റെ മാതാവിന്റെ അഭിഭാഷകന്‍ അറിയിച്ചു.

 

Latest