Connect with us

Kerala

ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു; കെ എസ് ഇ ബി ഓഫീസ് ആക്രമണക്കേസ് പ്രതിയുടെ വീട്ടിലെ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു

പോരാട്ടം വിജയം കണ്ടെന്നും എല്ലാവര്‍ക്കും നന്ദിയുണെന്നും അജ്മലിന്റെ പിതാവ്

Published

|

Last Updated

കോഴിക്കോട്  |  തിരുവമ്പാടിയില്‍ കെ എസ് ഇ ബി സെക്ഷന്‍ ഓഫീസ് ആക്രമണത്തെ തുടര്‍ന്ന് വിച്ഛേദിച്ച പ്രതിയുടെ വീട്ടിലെ വൈദ്യുതി കണക്ഷന്‍ പുനസ്ഥാപിച്ചു. ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരമാണ് വൈദ്യുതി കണക്ഷന്‍ പുനഃസ്ഥാപിച്ചത്. പോരാട്ടം വിജയം കണ്ടെന്നും എല്ലാവര്‍ക്കും നന്ദിയുണെന്നും അജ്മലിന്റെ പിതാവ് റസാഖ് മാധ്യമങ്ങളോട് പ്രതികരിച്ചു. കെഎസ്ഇബി ജീവനക്കാര്‍ക്കെതിരായി നല്‍കിയ പരാതിയുമായി മുന്നോട്ട് പോകുമെന്നും നിയമ പോരാട്ടം തുടരുമെന്നും ഇദ്ദേഹം വ്യക്തമാക്കി.

വിഷയം വീട്ടുകാരുമായി ചര്‍ച്ച ചെയ്യാന്‍ താമരശേരി തഹസില്‍ദാറെ കലക്ടര്‍ ചുമതലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ തഹസില്‍ദാറും കെഎസ്ഇബി ഉദ്യോഗസ്ഥരും റസാഖിന്റെ വീട്ടില്‍ എത്തിയിരുന്നു. ചര്‍ച്ചകള്‍ക്കൊടുവിലാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്.

 

ആക്രമിക്കില്ലെന്ന് ഉറപ്പു ലഭിച്ചാല്‍ വൈദ്യുതി കണക്ഷന്‍ ഇന്നുതന്നെ പുനസ്ഥാപിക്കുമെന്നും  ജില്ലാ കലക്ടര്‍ ഇതിനായി ചുമതലപ്പെടുത്തിയെന്നും കെഎസ്ഇബി ചെയര്‍മാന്‍ വ്യക്തമാക്കിയിരുന്നു.

 

Latest