Connect with us

Kerala

കോട്ടയത്ത് ചാഴിക്കാടന്റെ പ്രചാരണ പരിപാടിക്കിടെ മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെട്ടതില്‍ ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് തേടി

തലയോലപ്പറമ്പ് പോലീസിനോട് സംഭവം അന്വേഷിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

Published

|

Last Updated

കോട്ടയം | കോട്ടയം തലയോലപ്പറമ്പില്‍  എല്‍ഡിഎഫിന്റെ പ്രചാരണ പരിപാടിക്കിടെ മൈക്ക് മറിഞ്ഞുവീണ് മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെട്ട സംഭവത്തില്‍ ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് തേടി. തലയോലപ്പറമ്പ് പോലീസിനോട് സംഭവം അന്വേഷിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെട്ടതില്‍ സ്‌പെഷ്യല്‍ ബ്രാഞ്ചും അന്വേഷണം തുടങ്ങി.

കോട്ടയം ലോക്സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്റെ തലയോലപ്പറമ്പിലെ പ്രചാരണ പരിപാടിക്കിടെയായിരുന്നു സംഭവം. പ്രസംഗത്തിന് മുമ്പേ മൈക്ക് അഡ്ജസ്റ്റ് ചെയ്യുന്നതിനിടെ മൈക്ക് ഊരി മുഖ്യമന്ത്രിയുടെ കൈയിലേക്ക് വീഴുകയായിരുന്നു. ഇതോടെ മുഖ്യമന്ത്രിയുടെ പ്രസംഗം അഞ്ചുമിനിറ്റോളം തടസപ്പെട്ടു. തുടര്‍ന്ന് മുഖ്യമന്ത്രി ഇരിപ്പിടത്തിലേക്ക് മടങ്ങി. തുടര്‍ന്ന് ഓപ്പറേറ്ററുടെ സഹായത്തോടെ മൈക്ക് ശരിയാക്കി മുഖ്യമന്ത്രിയുടെ പ്രസംഗം തുടരുകയായിരുന്നു.

Latest