Connect with us

Kerala

ജില്ലാ സെക്രട്ടറി ഏകാധിപതിയെപ്പോലെ പെരുമാറുന്നു; സിപിഎം ഏരിയ കമ്മറ്റി അംഗം പാര്‍ട്ടി വിട്ടു

തന്നെ അവഹേളിച്ചെന്നും അബ്ദുള്‍ ഷുക്കൂര്‍

Published

|

Last Updated

പാലക്കാട്  | പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ ആരോപണം ഉന്നയിച്ച് ഏരിയ കമ്മറ്റി അംഗം പാര്‍ട്ടി വിട്ടു. പാലക്കാട് ഏരിയ കമ്മറ്റി അംഗം അബ്ദുല്‍ ഷുക്കൂര്‍ ആണ് വിട്ടത്. ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു ഏകാധിപതിയെപ്പോലെ പെരുമാറുന്നുവെന്നും തന്നെ അവഹേളിച്ചെന്നും അബ്ദുള്‍ ഷുക്കൂര്‍ ആരോപിച്ചു

പാര്‍ട്ടിയില്‍ താന്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചുവെങ്കിലും കടുത്ത അവഗണനയാണ് നേരിട്ടതെന്നും ഈ സാഹചര്യത്തില്‍ പാര്‍ട്ടിയുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്നുവെന്നും അബ്ദുല്‍ ഷുക്കൂര്‍ പ്രതികരിച്ചു.

മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും പാലക്കാട് നഗരസഭ കൗൺസിലറും പാലക്കാട് ഓട്ടോ ടാക്സി യൂണിയൻ ജില്ലാ ട്രഷററുമാണ് അബ്ദുൽ ഷുക്കൂർ.

പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കവെ പാര്‍ട്ടിയിലെ കൊഴിഞ്ഞു പോക്ക് സിപിഎമ്മിനെ പ്രതിസന്ധിയിലാക്കും

Latest