National
പാകിസ്താന്‍ ജയിച്ചപ്പോള്‍ പടക്കം പൊട്ടിച്ചവരുടെ ഡി.എന്‍.എ ഇന്ത്യക്കാരുടേതല്ല: അനില്‍ വിജ്
മെഹബൂബ മുഫ്തിയുടെ ഡി.എന്‍.എയും തകരാറിലാണ്.
ചണ്ഡീഗഡ്| ട്വന്റി 20 ലോകകപ്പില്‍ പാകിസ്താന്‍ വിജയിച്ചതിന് പടക്കം പൊട്ടിച്ചവരുടെ ഡി.എന്‍.എ ഇന്ത്യക്കാരുടേതായിരിക്കില്ലെന്ന് ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ്. സ്വന്തം നാട്ടില്‍ ഒളിഞ്ഞിരിക്കുന്ന ഇത്തരം രാജ്യദ്രോഹികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും അനില്‍ വിജ് ട്വിറ്ററില്‍ പ്രതികരിച്ചു.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരശേഷം കശ്മീരി വിദ്യാര്‍ഥികള്‍ക്കുനേരേ ആക്രമണമുണ്ടായിരുന്നു. അതിന് പിന്നാലെയാണ് അനില്‍ വിജിന്റെ പ്രതികരണം. സംഭവത്തില്‍ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മെഹബൂബ മുഫ്തിയുടെ ഡി.എന്‍.എയും തകരാറിലാണ്. അവര്‍ എത്രത്തോളം ഇന്ത്യക്കാരിയാണെന്ന് തെളിയിക്കണമെന്നും മെഹബൂബയുടെ ട്വിറ്റിന് മറുപടിയായി അനില്‍ വിജ് പ്രതികരിച്ചിരുന്നു.
മത്സരത്തില്‍ ഇന്ത്യ തോറ്റതിന് പിന്നാലെ പേസ് ബൗളര്‍ മുഹമ്മദ് ഷമിക്കെതിരെ വംശീയ ആക്രമണവും ഉയര്‍ന്നിരുന്നു. ട്വന്റി20 ലോകകപ്പില്‍ പാകിസ്താനോട് ഇന്ത്യ തോറ്റതില്‍ ടീമിന് മൊത്തം ഉത്തരവാദിത്തം ഉണ്ടായിരുന്നിട്ടും ഷമിക്ക് നേരെ മാത്രമായിരുന്നു സൈബര്‍ ആക്രമണം.