Connect with us

Kerala

ഡി എന്‍ എ ഫലം വന്നു; കുഞ്ഞ് അനുപമയുടേത് തന്നെ

ഡിഎന്‍എ പരിശോധനയില്‍ മൂന്നു പേരുടെയും ഫലം പോസിറ്റീവായി

Published

|

Last Updated

തിരുവനന്തപുരം | അനധികൃത ദത്ത് വിവാദത്തില്‍ കുഞ്ഞ് അനുപമയുടേതു തന്നെയെന്ന് ഡിഎന്‍എ പരിശോധനാ ഫലം. രാജീവ് ഗാന്ധി സെന്റര്‍ ഓഫ് ബയോടെക്നോളജിയില്‍ നടത്തിയ പരിശോധനയില്‍ ് കുഞ്ഞ് അനുമപയുടെയും അജിത്തിന്റെയുംതന്നെയെന്ന് തെളിഞ്ഞു.ഡിഎന്‍എ പരിശോധനയില്‍ മൂന്നു പേരുടെയും ഫലം പോസിറ്റീവായി. ഡിഎന്‍എ പരിശോധന ഫലം സിഡബ്ല്യുസിക്ക് കൈമാറി. ഈ റിപ്പോര്‍ട്ട് സിഡബ്ല്യുസി കോടതിയില്‍ സമര്‍പ്പിക്കും

അതേ സമയം അനുപമ ശിശുക്ഷേമ സമിതിക്ക് മുന്നില്‍ നടത്തുന്ന സമരം തുടരുകയാണ്. ഫലം പുറത്തുവന്നതിലുള്ള സന്തോഷം അനുപമ പങ്കുവെച്ചു. എത്രയും പെട്ടെന്ന് കുഞ്ഞിനെ തന്റെ കൈയിലേക്ക് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു. സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ നടപടിവരുംവരെ സമരം തുടരും. എന്നാല്‍ സമരത്തിന്റെ രീതി മാറ്റുമെന്നും അനുപമ പറഞ്ഞു.

ആന്ധ്രയില്‍ നിന്ന് തിരികെയെത്തിച്ച കുഞ്ഞിപ്പോള്‍ നിര്‍മലാ ഭവന്‍ ശിശുസംരക്ഷണ കേന്ദ്രത്തിലാണ്. കുഞ്ഞിനെ കാണണമെന്നാവശ്യപ്പെട്ട് അനുപമ കത്ത് നല്‍കിയിരുന്നുവെങ്കിലും ഇത് നിലവില്‍ അനുവദിച്ചിരുന്നില്ല