Connect with us

National

ഡോക്ടറുടെ കൊലപാതകം; മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പലിനെ വീണ്ടും ചോദ്യം ചെയ്യും

മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ മൊഴികളും ആശുപത്രി രേഖകളും തമ്മില്‍ കടുത്ത വൈരുധ്യം.

Published

|

Last Updated

കൊല്‍ക്കത്ത | ആര്‍ ജി കര്‍ മെഡിക്കല്‍ കോളജില്‍ ജൂനിയര്‍ ഡോക്ടറെ ബലാത്സം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ സി ബി ഐ അന്വേഷണം പുരോഗമിക്കുന്നു. കേസില്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് സി ബി ഐ. ഘോഷിന്റെ മൊഴികളും ആശുപത്രി രേഖകളും തമ്മില്‍ കടുത്ത വൈരുധ്യമുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണിത്.

സന്ദീപിന്റെ പ്രതികരണങ്ങള്‍, വിദ്യാര്‍ഥികളുടെ മൊഴികള്‍, ചെസ്റ്റ് മെഡിസിന്‍ വിഭാഗത്തിലെ ഡ്യൂട്ടി ചാര്‍ട്ടിലെ വിവരങ്ങള്‍ തുടങ്ങിയവയില്‍ പരസ്പര വൈരുധ്യമുണ്ടെന്നാണ് അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍. വനിതാ ജൂനിയര്‍ ഡോക്ടര്‍ തുടര്‍ച്ചയായി 48 മണിക്കൂര്‍ ജോലി ചെയ്യേണ്ടി വന്നതായും കണ്ടെത്തി.

കേസില്‍ പ്രതിയുടെ സൈക്കോ അനാലിസിസ് പരിശോധന നടത്താനും സി ബി ഐ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി വിദഗ്ധ സംഘം കൊല്‍ക്കത്തയിലെത്തി.

ആര്‍ ജി കര്‍ മെഡിക്കല്‍ കോളജ് പരിസരത്ത് പ്രതിഷേധങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. ആശുപത്രിയുടെ സമീപത്ത് ധര്‍ണകളും റാലികളും നിരോധിച്ചു. പരിസരത്ത് നിരോധനാജ്ഞയും നിലവിലുണ്ട്. കേസില്‍ രണ്ട് തൃണമൂല്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 30 പേരെയാണ് കൊല്‍ക്കത്ത പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

---- facebook comment plugin here -----

Latest