Connect with us

National

ലാപ്‌ടോപ്പ് ചാർജ് ചെയ്യുന്നതിനിടെ ഡോക്ടർ വൈദ്യുതാഘാതമേറ്റ് മരിച്ചു

ഹോസ്റ്റല്‍ ജിവനക്കാര്‍ മുറിയില്‍ വന്നു നോക്കിയപ്പോഴാണ് യുവതിയെ അബോധാവസ്ഥയില്‍ കാണുന്നത്.

Published

|

Last Updated

ചെന്നൈ | അയനാവരത്തെ വനിതാ ഹോസ്റ്റലില്‍ വനിത ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. ലാപ്‌ടോപ്പ് ചാര്‍ജ് ചെയ്യുന്നതിനിടെ ഷോക്കേറ്റാണ് 32 കാരിയായ ശരണിതക്ക് മരണം സംഭവിച്ചത്. നാമക്കല്‍ സ്വദേശിയാണ് ശരണിത. ഞായറാഴ്ചയാണ് സംഭവം നടന്നത്.

യുവതി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ക്യാമ്പസില്‍ ഒരു മാസത്തെ പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് അയനാവരത്ത് എത്തിയത്. ഞായറാഴ്ച രാവിലെ ഭര്‍ത്താവ് പല തവണ ഫോണില്‍ ബന്ധപ്പെട്ടിട്ടും ശരണിത ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് ഭര്‍ത്താവ് ഹോസ്റ്റല്‍ ജീവനക്കാരെ ബന്ധപ്പെട്ടു. ജീവനക്കാര്‍ മുറിയില്‍ വന്ന് നോക്കിയപ്പോഴാണ് യുവതിയെ അബോധാവസ്ഥയില്‍ കാണുന്നത്. ഉടന്‍ തന്നെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

സംഭവത്തില്‍ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. ലാപ്‌ടോപ്പ് കേബിളിന് കേടുപാട് സംഭവിച്ചിട്ടുണ്ടായിരുന്നെന്നും ഈ കേബിളില്‍  സ്പര്‍ശിച്ചത് കൊണ്ടാവാം വൈദ്യുതാഘാതമേറ്റതെന്നുമാണ് പോലീസിന്റെ നിഗമനം.