Connect with us

National

രേഖകള്‍ ജയിലിലെത്തിക്കാന്‍ സാധിച്ചില്ല; ആര്യന്‍ ഖാന്റെ മോചനം നാളെ

അര്യനു വേണ്ടി നടി ജൂഹി ചൗള ആള്‍ജാമ്യം നിന്നു

Published

|

Last Updated

മുംബൈ |  ആഢംബര കപ്പലിലെ ലഹരി മരുന്ന് കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ഇന്ന് ജയിലില്‍നിന്നും പുറത്തിറങ്ങാനായില്ല. ജാമ്യത്തിന് പകര്‍പ്പ് കൃത്യ സമയത്ത് ആര്‍തര്‍ റോഡ് ജയിലില്‍ എത്തിക്കാന്‍ കഴിയാത്തതോടെയാണ് മോചനം നാളേക്ക് നീണ്ടത്. കോടതി നടപടികള്‍ നാലുമണിയോടെ പൂര്‍ത്തിയായെങ്കിലും ജാമ്യത്തിന്റെ പകര്‍പ്പ് അഞ്ചരയ്ക്ക് മുമ്പ് ജയിലില്‍ എത്തിക്കണമായിരുന്നു.ഇതിന് സാധിക്കാത്തതോടെയാണ് ജയില്‍മോചനം ഒരു ദിവസം വൈകിയത്.

അര്യനു വേണ്ടി നടി ജൂഹി ചൗള ആള്‍ജാമ്യം നിന്നു . 14 ഉപാധികളോടെയാണ് ബോംബെ ഹൈക്കോടതി ആര്യന്‍ അടക്കമുള്ള മൂന്ന് പ്രതികള്‍ക്കും ജാമ്യം അനുവദിച്ചത്. രാജ്യം വിട്ടു പോകരുത് , പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവെക്കണം, വെള്ളിയാഴ്ച അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണം തുടങ്ങിയ വ്യവസ്ഥകള്‍ പ്രകാരമാണ് ജാമ്യം അനുവദിച്ചത്. കേസില്‍ അറസ്റ്റിലായ ആര്യന്‍ 23 ദിവസമായി ജയിലില്‍ തുടരുകയാണ്‌

Latest