Connect with us

Kerala

ഗേറ്റിനിടയില്‍ പട്ടി കുടുങ്ങി; രക്ഷകരായി ഫയര്‍ഫോഴ്‌സ്

സംഭവം കണ്ട പള്ളിയിലെ ജീവനക്കാര്‍ പട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

Published

|

Last Updated

അടൂര്‍ | അടൂര്‍ കണ്ണങ്കോട് ക്രിസ്ത്യന്‍ പള്ളിയുടെ ഓഡിറ്റോറിയത്തിന്റെ ഗേറ്റിനിടയില്‍ പട്ടി കുടുങ്ങി. കഴിഞ്ഞ ദിവസത്തെ കല്യാണത്തിന്റെ ബാക്കി വല്ലതും കിട്ടുമോ എന്ന് അറിയാനായി തപ്പിവന്ന തെരുവ് നായയാണ് ഗേറ്റിന്റെ ഇടയില്‍ കുടുങ്ങിയത്. സംഭവം കണ്ട പള്ളിയിലെ ജീവനക്കാര്‍ പട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

അടൂര്‍ ഫയര്‍ സ്റ്റേഷനില്‍ വിവരം അറിയിച്ചത് അനുസരിച്ച് സ്റ്റേഷന്‍ ഓഫീസര്‍ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ സീനിയര്‍ റെസ്‌ക്യൂ ഓഫീസര്‍ അജി ഖാന്‍ യൂസഫ്, ഓഫീസര്‍മാരായ ശ്രീജിത്ത്, പ്രജോഷ്, സജാദ്, അനീഷ് കുമാര്‍, എന്നിവരുടെ ടീം പ്രദേശത്തെത്തി ഗേറ്റിന്റെ കമ്പി മുറിച്ച് മാറ്റിയാണ് പട്ടിയെ രക്ഷപ്പെടുത്തിയത്.

Latest