Kerala
ബി ജെ പിക്ക് 2023-24 ല്‍ ലഭിച്ച സംഭാവന മുന്‍ വര്‍ഷത്തേക്കാള്‍ മൂന്നിരട്ടി
2023-24 ബി ജെ പിക്ക് സംഭാവനയായി ലഭിച്ചത് 2,244 കോടി രൂപ; കോണ്‍ഗ്രസിന് ലഭിച്ചത് 288.9 കോടി
ന്യൂഡല്‍ഹി | 2023-24 സാമ്പത്തിക വര്‍ഷം ബി ജെ പിക്ക് ലഭിച്ച സംഭാവന തൊട്ടു മുന്‍ വര്‍ഷം ലഭിച്ചതിനേക്കാള്‍ മൂന്നിരട്ടി. വ്യക്തികളില്‍ നിന്നും ട്രസ്റ്റുകളില്‍ നിന്നും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നുമായി 2023-24 ബി ജെ പിക്ക് സംഭാവനയായി ലഭിച്ചത് 2,244 കോടി രൂപയാണ്. 20,000 രൂപയും അതിന് മുകളിലുമായാണ് സംഭാവന ലഭിച്ചത്. തരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലാണ് ഇക്കാര്യമുള്ളത്. ബി ജെ പിക്കും കോണ്‍ഗ്രസിനും ലഭിച്ച മൊത്തം സംഭാവനകളില്‍ ഇലക്ടറല്‍ ബോണ്ടുകള്‍ വഴിയുള്ള രസീതുകള്‍ ഉള്‍പ്പെടുന്നില്ല.
2023-24ല്‍ കോണ്‍ഗ്രസിന് ലഭിച്ചത് 288.9 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇത് 79.9 കോടി രൂപയായിരുന്നു. പ്രെൂഡന്റ് ഇലക്ടറല്‍ ട്രസ്റ്റില്‍ നിന്ന് 723.6 കോടി രൂപയുടെ സംഭാവനകള്‍ ബി ജെ പിക്ക് ലഭിച്ചു.കോണ്‍ഗ്രസിന് 156.4 കോടി രൂപ സംഭാവന നല്‍കി. 2023-24ല്‍ ബി ജെ പിയുടെ മൂന്നിലൊന്ന് സംഭാവനകളും കോണ്‍ഗ്രസിന്റെ പകുതിയിലധികം സംഭാവന പ്രൂഡന്റ് ഇലക്ടറല്‍ ട്രസ്റ്റില്‍ നിന്നാണ്. 2022-23-ല്‍ പ്രൂഡന്റിനുള്ള ഏറ്റവും മികച്ച സംഭാവന നല്‍കിയവരില്‍ മേഘ എന്‍ജിന്‍ ആന്‍ഡ് ഇന്‍ഫ്രാ ലിമിറ്റഡ്, സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, ആര്‍സെലര്‍ മിത്തല്‍ ഗ്രൂപ്പ്, ഭാരതി എയര്‍ടെല്‍ എന്നിവരാണ് മുന്നില്‍.
ഇലക്ടറല്‍ ബോണ്ടുകള്‍ വഴി സംഭാവനകള്‍ ലഭിച്ചതിന്റെ രസീതുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ടുകളില്‍ മാത്രമേ പ്രഖ്യാപിക്കൂ. 2024 ഫെബ്രുവരിയില്‍ സുപ്രീം കോടതി ഇലക്ടറല്‍ ബോണ്ട് സ്‌കീം റദ്ദാക്കിയിരുന്നു. ചില പ്രാദേശിക പാര്‍ട്ടികള്‍ അവരുടെ 2023-24 സംഭാവന റിപ്പോര്‍ട്ടുകളില്‍ ഇലക്ടറല്‍ ബോണ്ടുകള്‍ വഴി ലഭിച്ച സംഭാവന ചില പാര്‍ട്ടികള്‍ സ്വമേധയാ പ്രഖ്യാപിച്ചു.