Connect with us

cpm conference

സി പി എം സമ്മേളന കരട് റിപ്പോര്‍ട്ട് ഇന്ന് സംസ്ഥാന സമിതിയില്‍

നാല് വര്‍ഷത്തെ രാഷ്ട്രീയ- സംഘടനാ പ്രവര്‍ത്തനം വിലയിരുത്തുന്ന റിപ്പോര്‍ട്ടിന് സമിതിയില്‍ അന്തിമരൂപം നല്‍കും

Published

|

Last Updated

തിരുവനന്തപുരം |  സി പി എം സംസ്ഥാന സമ്മേളത്തില്‍ അവതരിപ്പിക്കേണ്ട കരട് റിപ്പോര്‍ട്ട് ഇന്ന് സംസ്ഥാന സമിതിയില്‍ അവതരിപ്പിക്കും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാകും കരട് റിപ്പോര്‍ട്ട് അവതരിപ്പിക്കുക. ഇന്നലെ സംസ്ഥാന സെക്രട്ടേറിയറ്റ് കരട് റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കിയിരുന്നു. സംസ്ഥാന സമിതിയിലെ വിശദമായ ചര്‍ച്ചക്ക് ശേഷമാകും റിപ്പോര്‍ട്ടിന് അന്തിമ രൂപും നല്‍കുക.

നാല് വര്‍ഷത്തെ രാഷ്ട്രീയ- സംഘടനാ പ്രവര്‍ത്തനം വിലയിരുത്തുന്ന റിപ്പോര്‍ട്ട് രണ്ട് ഭാഗങ്ങളിലായാണുള്ളത്. സര്‍ക്കാറിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് നേരത്തെ തയാറാക്കിയ രേഖ പുതുക്കി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടിയില്‍ വിഭാഗീയത അവസാനിച്ചെന്ന് പറയുന്ന കരട് റിപ്പോര്‍ട്ട് പക്ഷേ സംഘടനാ പ്രശ്‌നങ്ങള്‍ ബാക്കിയുണ്ടെന്ന് ചൂണ്ടികാട്ടുന്നു. ആലപ്പുഴ, പാലക്കാട് തുടങ്ങിയ ചില ജില്ലകളില്‍ വിഭാഗീയ പ്രശ്‌നങ്ങള്‍ ഇപ്പോഴുമുള്ളതായി കരട് റിപ്പോര്‍ട്ട് പറയുന്നു.

 

 

 

---- facebook comment plugin here -----

Latest