Kerala
ഈ വർഷത്തെ ഹജ്ജ് തീർഥാടകരെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് നാളെ
ഹജ്ജിന്റെ ചുമതലയുള്ള മന്ത്രി വി അബ്‌ദുറഹിമാൻ നറുക്കെടുപ്പ് നിർവഹിക്കും
കൊണ്ടോട്ടി | ഈ വർഷത്തെ കേരളത്തിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകരെ തിരഞ്ഞെടുക്കുന്നതിനുള്ള ഹജ്ജ് നറുക്കെടുപ്പ് ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് കരിപ്പൂർ ഹജ്ജ് ഹൗസിൽ നടക്കും. ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയിൽ ഹജ്ജിന്റെ ചുമതലയുള്ള മന്ത്രി വി അബ്‌ദുറഹിമാൻ നറുക്കെടുപ്പ് നിർവഹിക്കും. ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫീസറും മലപ്പുറം ജില്ലാ കളക്ടറുമായ വി ആർ പ്രേംകുമാർ സ്വാഗതം പറയും. കൊണ്ടോട്ടി എം.എൽ.എ ടി.വി. ഇബ്രാഹിം.മുഖ്യാഥിതി ആയിരിക്കും .
ഈ വർഷം ലഭിച്ച 10565 അപേക്ഷകളിൽ കേരളത്തിന് ലഭിച്ച ഹജ്ജ് ക്വാട്ടയായ 5747 സീറ്റിലേക്കാണ് നാളെ നറുക്കെടുപ്പ് നടത്തുന്നത്. ആകെ അപേക്ഷയിൽ 1694 പേർ സ്തീകളുടെ ഗ്രൂപ്പും 8861 പേര് ജനറലുമാണ്. ആദ്യ നറുക്കെടുപ്പിൽ അവസരം ലഭിക്കാത്തവരെ വീണ്ടും നറുക്കെടുത്ത് വെയ്റ്റിംഗ് ലിസ്റ്റ് തയാറാക്കി പിന്നീട് വരുന്ന ഒഴിവിലേക്ക് സീനിയോറിറ്റി അടിസ്ഥാനത്തിൽ ഹജ്ജിന് അവസരം നൽകും.
നറുക്കെടുപ്പിന് ശേഷം കവർഹെഡിൻറെ മൊബൈൽ നമ്പറിലേക്ക് സന്ദേശം ലഭിക്കുക്കും. കൂടാതെ ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ അപേക്ഷകരുടെ പാസ്പോര്ട്ട് നമ്പർ നൽകിയാൽ നറുക്കെടുപ്പ് വിവരം അറിയാം. കൂടുതൽ വിവരങ്ങൾക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസ് നമ്പറുകളിൽ ബന്ധപ്പെടെണ്ടതാണ്. 0483 271 0717, 0483 271 7572.