Connect with us

Kerala

സ്വപ്‌ന എന്തൊക്കെയോ വിളിച്ചു പറയുന്നു; തനിക്കെതിരായ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധം: ജലീല്‍

ആരോപണങ്ങള്‍ അന്വേഷിക്കണം. നിയമസഭാ മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരായ ആരോപണങ്ങളും തെറ്റാണെന്ന് ജലീല്‍ പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം | സ്വപ്‌ന സുരേഷ് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി കെ ടി ജലീല്‍. സ്വപ്‌നയുടെത് വസ്തുതാ വിരുദ്ധമായ ആരോപണങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. മാധവ വാര്യരെ അറിയാം. അദ്ദേഹവുമായി സുഹൃദ് ബന്ധം മാത്രമാണുള്ളത്. എച്ച് ആര്‍ ഡി എസുമായി മാധവ വാര്യര്‍ക്ക് ചില തര്‍ക്കങ്ങളുണ്ട്. അട്ടപ്പാടിയില്‍ എച്ച് ആര്‍ ഡി എസിന് വേണ്ടി വീട് വെച്ചു നല്‍കിയത് മാധവ വാര്യരുടെ ഫൗണ്ടേഷനാണെന്നും ജലീല്‍ പ്രതികരിച്ചു.

2014ല്‍ ആണ് ഷാര്‍ജ ഭരണാധികാരിക്ക് ഡിലിറ്റ് നല്‍കാന്‍ കാലിക്കറ്റ് സര്‍വകലാശാല തീരുമാനിച്ചത്. താന്‍ 2018ല്‍ ആണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയില്‍ വരുന്നത്. 2014ല്‍ പി കെ അബ്ദുറബ്ബ് ആണ് മന്ത്രി. ഷാര്‍ജ സുല്‍ത്താനെതിരായ ആരോപണം ഇന്ത്യയെ ഒറ്റപ്പെടുത്താന്‍ ഇടയാക്കും. സ്വപ്‌ന എന്തൊക്കെയോ വിളിച്ചു പറയുകയാണ്. ആരോപണങ്ങള്‍ അന്വേഷിക്കണം. നിയമസഭാ മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരായ ആരോപണങ്ങളും തെറ്റാണെന്ന് ജലീല്‍ പറഞ്ഞു.

Latest