Connect with us

swapna revelation

സ്വപ്‌നക്ക് കേന്ദ്ര സുരക്ഷ നല്‍കാനാകില്ല: ഇ ഡി

സുരക്ഷ നല്‍കാനുള്ള സംവിധാനം ഇ ഡിക്കില്ലെന്ന് സത്യവാങ്മൂലം

Published

|

Last Updated

കൊച്ചി | സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് സുരക്ഷ നല്‍കാനാകില്ലെന്ന് കോടതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സത്യവാങ്മൂലം. ഇ ഡി സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനുള്ള ഏജന്‍സിയാണ്. സുരക്ഷ നല്‍കാനുള്ള സംവിധാനം ഇ ഡിക്കില്ല. കേന്ദ്ര സര്‍ക്കാര്‍ കേസില്‍ കക്ഷിയല്ല. ഈ സാഹചര്യത്തില്‍ കേന്ദ്ര സുരക്ഷ നല്‍കാനാകില്ല- എറണാകുളം ജില്ലാ കോടതിയില്‍ ഇ ഡി നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. സുരക്ഷ്‌ക്കായി ഇ ഡി സംസ്ഥാന പോലീസിനെയാണ് സമീപിക്കുന്നതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

കേന്ദ്ര സര്‍ക്കാരിനെ കേസില്‍ കക്ഷി ചേര്‍ക്കാന്‍ അപേക്ഷ നല്‍കുമെന്ന് സ്വപ്നയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. നേരത്തെ കോടതിയില്‍ 164 മൊഴി നല്‍കിയതിന് പിന്നാലെ സ്വപ്‌ന സുരേഷിന്റെ പാലക്കാട്ടെ ഫ്‌ലാറ്റിന് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പോലീസ് സുരക്ഷ ആവശ്യമില്ലെന്നും പകരം ഇ ഡി സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ട് സ്വപ്‌നയുടെ അഭിഭാഷകന്‍ കോടതിയെ സമീപിക്കുകയായിരുന്നു.

 

Latest