Kerala
തിരുവമ്പാടി ബസ് അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയാകാമെന്ന് റിപ്പോര്‍ട്ട്
എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
തിരുവനന്തപുരം | തിരുവമ്പാടിയില്‍ കെ എസ് ആര്‍ ടി സി ബസ് അപകടത്തില്‍പ്പെട്ടതിന് കാരണം ഡ്രൈവറുടെ അശ്രദ്ധയാകാമെന്ന് റിപ്പോര്‍ട്ട്. പ്രാഥമിക അന്വേഷണത്തില്‍ കൃത്യമായ കാരണം കണ്ടെത്താനായില്ല. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിശദമായ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്.ബസിന്റെ ടയറുകള്‍ക്ക് തകരാറില്ല. ബ്രേക്ക് സിസ്റ്റം വീണ്ടും പരിശോധിക്കും. അപകടത്തില്‍ വിശദമായ അന്വേഷണത്തിന് ശിപാര്‍ശ നല്‍കി.
കോഴിക്കോട് തിരുവമ്പാടിയില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ രണ്ടുപേരാണ് മരിച്ചത്. 26 പേര്‍ക്ക് പരുക്കേറ്റു. നാലുപേരുടെ നില ഗുരുതരമാണ്. അപകടത്തെ കുറിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ കെഎസ്ആര്‍ടിസി സിഎംഡിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്
.ആനക്കാംപൊയിലില്‍ നിന്ന് തിരുവമ്പാടിയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ആണ് അപകടത്തില്‍പ്പെട്ടത്. പുല്ലൂരാംപാറ തിരുവമ്പാടി റൂട്ടിലെ കാളിയമ്പുഴയിലേക്ക് നിയന്ത്രണംവിട്ട ബസ് മറിയുകയായിരുന്നു.