Kerala
എറണാകുളത്ത് കരിങ്കല്‍ ഇറക്കുന്നതിനിടെ ടോറസ് ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം
കൊച്ചി|എറണാകുളം എടയാറില്‍ കരിങ്കല്‍ ഇറക്കുന്നതിനിടെ ടോറസ് ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. മുവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സ്വദേശി അജു മോഹനാണ് (38) മരിച്ചത്. ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അപകടമുണ്ടായത്.
ക്രഷര്‍ യൂനിറ്റില്‍ കരിങ്കല്‍ ഇറക്കുന്നതിനിടെ ഹൈഡ്രോളിക് ജാക്കി പൊട്ടി ലോറി മറിയുകയായിരുന്നു. സംഭവ സമയത്ത് ഡോര്‍ തുറന്ന നിലയിലായിരുന്നു. ലോറിയുടെ സീറ്റില്‍ നിന്ന് പുറത്തേക്കു തെറിച്ചുവീണ യുവാവിന്റെ തല ഇടിച്ചാണ് മരണമെന്നാണ് ലഭിക്കുന്ന വിവരം.
---- facebook comment plugin here -----