Kerala
ഡ്രൈവര്‍ക്ക് ഹൃദയാഘാതം; ലോറി നിയന്ത്രണം വിട്ട് തൊഴിലാളികള്‍ക്ക് പരുക്ക്
ഡ്രൈവര്‍ ആശുപത്രിയില്‍ വെച്ച് മരിച്ചു

മലപ്പുറം | വളാഞ്ചേരി വട്ടപ്പാറയില്‍ ഡ്രൈവര്‍ക്ക് ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് മിനി ലോറി നിയന്ത്രണം വിട്ട് മൂന്ന് തൊഴിലാളികള്‍ക്ക് പരുക്കേറ്റു. ലോറി ഡ്രൈവറെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊന്നാനി സ്വദേശി മുജീബ് റഹ്മാനാണ് മരിച്ചത്.
ഇന്ന് ഉച്ചക്ക് രണ്ടോടെയാണ് അപകടം. ലോറി ഇറക്കത്തിലേക്ക് പോകുന്നതിനിടെ ഡ്രൈവര്‍ക്ക് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ലോറി വട്ടപ്പാറയിലെ ക്വാറിയില്‍ ഇടിച്ചുകയറി.
ക്വാറിയിലെ ജീവനക്കാരായ ഇതര സംസ്ഥാന തൊഴിലാളികളുള്‍പ്പെടെയുള്ളവര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
---- facebook comment plugin here -----