Connect with us

Kerala

അര്‍ജുനെ കണ്ടെത്താന്‍ ഗംഗാവലി പുഴയുടെ ആഴങ്ങളിലേക്കിറങ്ങി ഡൈവര്‍മാര്‍; തിരച്ചില്‍ നിര്‍ണായക ഘട്ടത്തില്‍

ഈശ്വര്‍ മാല്‍പെയുടെ നേതൃത്വത്തിലാണ് നദിയില്‍ തിരച്ചില്‍ നടത്തുന്നത്

Published

|

Last Updated

ബെംഗളുരു |  കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡൈവര്‍മാര്‍ അര്‍ജുനെ കണ്ടെത്താനായി ഡൈവര്‍മാര്‍ ഗംഗാവലി പുഴയുടെ ആഴങ്ങളിലേക്കിറങ്ങി പരിശോധന നടത്തുന്നു. തിരച്ചില്‍ 12ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ആദ്യമായാണ് ഇത്തരമൊരു പരിശോധന. ഈശ്വര്‍ മാല്‍പെയുടെ നേതൃത്വത്തിലാണ് നദിയില്‍ തിരച്ചില്‍ നടത്തുന്നത്. വടമുപയോഗിച്ച് ശരീരത്തില്‍ ബന്ധിച്ച ശേഷമാണ് ഡൈവര്‍മാര്‍ പുഴയുടെ ആഴങ്ങളിലേക്ക് ഇറങ്ങിയത്.

അര്‍ജുന്റേതെന്ന് കരുതുന്ന ട്രക്ക് ഉണ്ടെന്ന് ഉറപ്പിച്ച പോയിന്റ് നമ്പര്‍ ഫോറിലാണ് പരിശോധനകള്‍ നടക്കുന്നത്. ഇത്തരമൊരു ഓപ്പറേഷനില്‍ വിദഗ്ധനാണ് ഈശ്വര്‍ മാല്‍പെ. ഗംഗാവാലി പുഴയെക്കുറിച്ച് ധാരണയുള്ള പ്രദേശത്തെ മത്സ്യത്തൊഴിലാളി സംഘവും മാല്‍പെയുടെ സംഘത്തെ സഹായിക്കാനുണ്ട്.

അര്‍ജുന്‍ സഞ്ചരിച്ച ട്രക്കിന്റെ ചിത്രം ഗംഗാവലിപ്പുഴയിലെ ഡ്രോണ്‍ പരിശോധനയില്‍ ലഭിച്ചെന്ന് കന്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ മാധ്യമങ്ങളോട് പറഞ്ഞു.ചെരിഞ്ഞ നിലയിലാണ് ട്രക്കെന്നും അദ്ദേഹം വ്യക്തമാക്കി. കനത്ത മഴയും പുഴയിലെ അടിയൊഴുക്കുമാണ് രക്ഷാപ്രവര്‍ത്തനം വൈകിപ്പിക്കുന്നത്.
കരയില്‍ നിന്ന് 132 മീറ്റര്‍ അകലെ ചെളിയില്‍ പുതഞ്ഞ നിലയിലാണ് ലോറിയുള്ളതെന്നാണ് നിഗമനം. ലോറിയില്‍ മനുഷ്യ സാന്നിധ്യം ഉറക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ പറഞ്ഞു. ലോറിയുടെ ക്യാബിന്‍ ഭാഗികമായി തകര്‍ന്ന നിലയിലാണെമന്നും കലക്ടര്‍ പറഞ്ഞു.