dyfi national confrence
ഡി വൈ എഫ് ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കം
മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും
കൊല്‍ക്കത്ത | ഡി വൈ എഫ് ഐ അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനത്തിന് ഇന്ന് കൊല്‍ക്കത്തയില്‍ തുടക്കം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇതിന് മുന്നോടിയായി ഡി വൈ എഫ് ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റും കേരള പൊതുമരാമത്ത് മന്ത്രിയുമായ മുഹമ്മദ് റിയാസ് പതാക ഉയര്‍ത്തും.
രക്തസാക്ഷികളുടെ കുടുംബാംഗങ്ങളും ഇന്നത്തെ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. വൈകിട്ട് ഡി വൈ എഫ് ഐയുടെ മുന്‍ ഭാരവാഹികള്‍ പങ്കെടുക്കുന്ന സെഷന്‍ നടക്കും. പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി, കേരള നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ് ഉള്‍പ്പെടെയുള്ളവര്‍ ഇതില്‍ പങ്കെടുക്കും.
---- facebook comment plugin here -----