Connect with us

Kerala

ഇ-പോസ് സംവിധാനം തകരാറിലായി; ഓണക്കിറ്റ് വിതരണമുള്‍പ്പെടെ പ്രതിസന്ധിയില്‍

കിറ്റുകള്‍ എത്താത്തതിനാല്‍ ഓണക്കിറ്റ് വിതരണ പ്രതിസന്ധി നിലനില്‍ക്കുന്നതിനിടെയാണ് ഇ-പോസ് സംവിധാനം തകരാറിലായത്.

Published

|

Last Updated

തിരുവനന്തപുരം | ഇ-പോസ് മെഷീനുകള്‍ തകരാറിലായതോടെ സംസ്ഥാനത്ത് സാധാരണ റേഷന്‍ വിതരണത്തിന് പുറമെ, സ്‌പെഷ്യല്‍ അരി ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിലായി. മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചുള്ള ഒ ടി പി വഴി മാത്രമാണ് നിലവില്‍ റേഷന്‍ വിതരണം നടക്കുന്നത്.

കിറ്റുകള്‍ എത്താത്തതിനാല്‍ ഓണക്കിറ്റ് വിതരണ പ്രതിസന്ധി നിലനില്‍ക്കുന്നതിനിടെയാണ് ഇ-പോസ് സംവിധാനം തകരാറിലായത്. തിരുവോണം അടുത്തിട്ടും കുറഞ്ഞ കിറ്റുകള്‍ മാത്രമാണ് ഇതുവരെ വിതരണം ചെയ്തത്.

സംസ്ഥാനത്താകെ 5,87,691 മഞ്ഞക്കാര്‍ഡ് ഉപഭോക്താക്കള്‍ക്കാണ് കിറ്റ് നല്‍കേണ്ടത്. ഇന്നും നാളെയുമായി കിറ്റ് വിതരണം പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

 

Latest