Connect with us

Kerala

സ്‌കൂളിലെ കിണറ്റില്‍ വീണ് വിദ്യാര്‍ഥിക്ക് പരുക്കേറ്റ സംഭവത്തില്‍ ഇടപെട്ട് വിദ്യാഭ്യാസ വകുപ്പ്

കുന്നത്തൂര്‍ തുരുത്തിക്കര എംടി യുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥി ഫെബിനാണ് പരുക്കേറ്റത്.

Published

|

Last Updated

കൊല്ലം | കൊല്ലത്ത് സ്‌കൂളിലെ കിണറ്റില്‍ വീണ് വിദ്യാര്‍ഥിക്ക് പരുക്കേറ്റ സംഭവത്തില്‍ ഇടപെട്ട് വിദ്യാഭ്യാസ വകുപ്പ്. സംഭവത്തെ തുടര്‍ന്ന് സ്‌കൂളില്‍ എഇഒ പരിശോധന നടത്തി. ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ കിണറിന്റെ മൂടി പകുതിയും ദ്രവിച്ചിരുന്നതായി കണ്ടെത്തി.

എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ കൃത്യമായ റിപ്പോര്‍ട്ട് തയ്യാറാക്കി ഡിഒയ്ക്കും,ഡിഡിഇയ്ക്കും റിപോര്‍ട്ട് കൈമാറിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

കുന്നത്തൂര്‍ തുരുത്തിക്കര എംടി യുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥി ഫെബിനാണ് പരുക്കേറ്റത്. സ്‌കൂള്‍ ജീവനക്കാരന്‍ കിണറില്‍ ഇറങ്ങി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.
ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. തലയ്ക്കും നടുവിനും പരുക്കേറ്റ വിദ്യാര്‍ഥിയെ ശാസ്താകോട്ട ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.