Connect with us

Plus one admission

പ്ലസ് വണിന് അധിക ബാച്ച് എന്ന ആവശ്യം തള്ളി വിദ്യാഭ്യാസ മന്ത്രി

നിലവില്‍ പ്ലസ് വണ്‍ പ്രവേശനത്തിനു പ്രതിസന്ധികളില്ല.

Published

|

Last Updated

തിരുവനന്തപുരം | പ്ലസ് വണിന് അധികബാച്ച് അനുവദിക്കണമെന്ന ആവശ്യം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി തള്ളിക്കളഞ്ഞു. ഉപരിപഠനത്തിന് യോഗ്യത നേടിയ എല്ലാ കുട്ടികള്‍ക്കും പ്രവേശനം ഉറപ്പാക്കുന്ന തരത്തില്‍ സീറ്റുകള്‍ ഉറപ്പാക്കും. സീറ്റ് വര്‍ധിപ്പിക്കുന്നതിനു പകരം പുതിയ ബാച്ചുകള്‍ അനുവദിക്കണമെന്ന മുസ്്‌ലിം ലീഗിന്റെ ആവശ്യമാണ് മന്ത്രി തള്ളിയത്. ബാച്ച് വര്‍ധിപ്പിക്കുന്നതിന് നിരവധി പരിമിതകളുണ്ട്. ഈ വര്‍ഷം അധികബാച്ച് എന്നത് നടപ്പിലാകില്ലെന്ന് മന്ത്രി ഉറപ്പിച്ചുപറയുന്നു.

നിലവില്‍ പ്ലസ് വണ്‍ പ്രവേശനത്തിനു പ്രതിസന്ധികളില്ല. അത്തരത്തിലുള്ള പ്രചാരണം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതെന്നും മന്ത്രി പറഞ്ഞു. ഉയര്‍ന്ന വിജയം ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് ഒരു ക്ലാസില്‍ 65 കുട്ടികളൊക്കെ ഇരിക്കേണ്ടിവരും. ഒരു പ്രതിസന്ധിയും ഇപ്പോഴില്ല, എന്തെങ്കിലും ഉണ്ടെങ്കില്‍ അത് പരിഹരിക്കും.

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിന് അധിക ബാച്ച് അനുവദിക്കണമെന്ന ആവശ്യത്തിനായി സമരത്തിന് മുന്നിട്ടിറങ്ങുമെന്ന നിലപാടിലാണ് മുസ്ലീം ലീഗ്.

 

Latest