Connect with us

Kerala

വിദ്യാഭ്യാസ മേഖലയെയും കാവിവത്കരിക്കാന്‍ ശ്രമിക്കുന്നു; ഗവര്‍ണര്‍ക്കെതിരെ എം വി ഗോവിന്ദന്‍

ആരോഗ്യ സര്‍വകലാശാലയിലെ വി സി നിയമനം നിയമവിരുദ്ധം.

Published

|

Last Updated

തൃശൂര്‍ | ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കാവിവത്കരണത്തിന്റെ ഭാഗമായി വിവിധ സര്‍വകലാശാലകളില്‍ ഗവര്‍ണര്‍ നിയമനം നടത്തുകയാണെന്ന് ഗോവിന്ദന്‍ ആരോപിച്ചു. ആരോഗ്യ സര്‍വകലാശാലയിലെ വി സി നിയമനം നിയമവിരുദ്ധമാണെന്ന് ഗോവിന്ദന്‍ പറഞ്ഞു.

വിദ്യാഭ്യാസ മേഖലയിലും കാവിവത്ക്കരണം നടപ്പിലാക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്. കോടതി വിധി പോലും കാറ്റില്‍ പറത്തി ആര്‍ എസ് എസിന് ഇഷ്ടമുള്ളവരെ മാത്രം സര്‍വകലാശാലയില്‍ നിയമിക്കുകയാണ്. ആരോഗ്യ സര്‍വകലാശാലയിലെ വൈസ് ചാന്‍സലറായി കുന്നുമ്മല്‍ മോഹനനെ വീണ്ടും നിയമിക്കുന്നത് നിയമവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ്.

ഗോപിനാഥ് രവീന്ദ്രനെ കണ്ണൂര്‍ വി സിയായി വീണ്ടും നിയമിച്ചപ്പോള്‍ എന്തെല്ലാം ബഹളമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു ചര്‍ച്ചയും ഒരു പ്രയാസവുമില്ല. തോമസ് കെ തോമസ് വിഷയം സെക്രട്ടേറിയറ്റില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും പാര്‍ട്ടി ഇതൊന്നും അറിഞ്ഞിട്ടില്ലെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

 

 

 

 

Latest