From the print
സലാമിനെ ലീഗ് നിയന്ത്രിക്കണമെന്ന് ഇ കെ വിഭാഗം
നേരത്തേ ഇദ്ദേഹം ജിഫ്്രി തങ്ങളെയും എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റിനെയും മാധ്യമങ്ങളിലൂടെ പരിഹസിച്ചിരുന്നു.
കോഴിക്കോട് | സുന്നി വിശ്വാസ, ആദർശങ്ങളെ പരസ്യമായി ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന മുസ്്ലിം ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി എം എ സലാമിനെ നിയന്ത്രിക്കാൻ പാർട്ടി നേതൃത്വം തയ്യാറാകണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. സുന്നി ആദർശത്തെ അംഗീകരിക്കുന്നവരാണ് ലീഗിലെ ഭൂരിപക്ഷം പ്രവർത്തകരും എന്നിരിക്കെ അവരുടെ വികാരത്തെ വ്രണപ്പെടുത്തുന്ന നീക്കങ്ങൾ ഒരിക്കലും അംഗീകരിക്കില്ല.
നേരത്തേ ഇദ്ദേഹം ജിഫ്്രി തങ്ങളെയും എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റിനെയും മാധ്യമങ്ങളിലൂടെ പരിഹസിച്ചിരുന്നു. ഇക്കാര്യത്തിലെല്ലാം പരാതി നൽകിയെങ്കിലും പരിഹാരമുണ്ടായില്ല. നിക്ഷിപ്ത താത്പര്യങ്ങൾക്ക് വേണ്ടി പാർട്ടി സ്ഥാനങ്ങളെ ദുരുപയോഗം ചെയ്യുന്ന ഇത്തരക്കാരെ കടിഞ്ഞാണിട്ടില്ലെങ്കിൽ വലിയ പ്രത്യാഘാതമുണ്ടാകും. സയ്യിദ് മുബശിർ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു, ഒ പി അശ്്റഫ് കുറ്റിക്കടവ്, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ പാണക്കാട്, സത്താർ പന്തലൂർ പങ്കെടുത്തു. കഴിഞ്ഞ ദിവസം എറണാകുളത്താണ് പി എം എ സലാം വിവാദ വഹാബി ആശയം പ്രസംഗിച്ചത്.