onam kit
പുതുപ്പള്ളി ഓണക്കിറ്റ് വിതരണം തിരഞ്ഞെടുപ്പു കമ്മിഷന്‍ തടഞ്ഞു
സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സിവില്‍ സപ്ലൈസ് വകുപ്പ് തിരഞ്ഞെടുപ്പു കമ്മിഷനു കത്തയച്ചു.
കോട്ടയം | പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പു നടക്കുന്നതിനാല്‍ കോട്ടയം ജില്ലയില്‍ ഓണക്കിറ്റ് വിതരണം നിര്‍ത്തിവെക്കാന്‍ സംസ്ഥാന സര്‍ക്കാറിന് തിരഞ്ഞെടുപ്പു കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി.
ഓണാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വിതരണം ചെയ്യുന്ന കിറ്റ് കോട്ടയത്തുമാത്രം വിതരണം ചെയ്യാതിരിക്കുന്നതിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സിവില്‍ സപ്ലൈസ് വകുപ്പ് തിരഞ്ഞെടുപ്പു കമ്മിഷനു കത്തയച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ ഇക്കാര്യത്തോടു പ്രതികരിച്ചിട്ടില്ല.
ഇതോടെ സെപ്തംബര്‍ എട്ടിനു തിരഞ്ഞെടുപ്പു നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതുവരെ ജില്ലയില്‍ കിറ്റ് വതരണം ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. തങ്ങളുടെ കത്തില്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനമെടു ത്താല്‍ ഓണത്തിനു മുമ്പു ജില്ലയില്‍ കിറ്റ് വിതരണം ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണു സിവില്‍ സപ്ലൈസ് വകുപ്പ്.
മറ്റു ജില്ലകളില്‍ കിറ്റ് വിതരണം നടക്കുന്നുണ്ട്.