Connect with us

National

കാസര്‍ഗോഡ് മോക് പോളിനിടെ ബി ജെ പിക്ക് അധിക വോട്ട് കിട്ടിയെന്ന പരാതി തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍

റിട്ടേണിങ് ഓഫീസറും ജില്ലാ കലക്ടറും റിപ്പോര്‍ട്ട് നല്‍കിയതായും തിരഞ്ഞെടുപ്പ് കമ്മീഷന്‍

Published

|

Last Updated

ന്യൂഡല്‍ഹി | കാസര്‍ഗോഡ് മോക് പോളിനിടെ ബി ജെ പിക്ക് അധിക വോട്ട് പോയെന്ന പരാതി തെറ്റാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. സുപ്രീംകോടതിയിലാണ് ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന ആരോപണം തെറ്റാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കിയത്. റിട്ടേണിങ് ഓഫീസറും ജില്ലാ കലക്ടറും റിപ്പോര്‍ട്ട് നല്‍കിയതായും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. വിശദമായ റിപ്പോര്‍ട്ട് നല്‍കാമെന്നും കമ്മീഷന്‍ സുപ്രീംകോടതിയെ അറിയിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കാസര്‍ഗോഡ് മണ്ഡലത്തില്‍ നടത്തിയ മോക് പോളില്‍, ചെയ്യാത്ത വോട്ട്, വോട്ടിങ് മെഷീന്‍ ബി ജെ പി സ്ഥാനാര്‍ഥിയുടെ പേരില്‍ രേഖപ്പെടുത്തിയെന്നാണ് പരാതി. വിവിപാറ്റുകള്‍ എണ്ണണമെന്ന വാദത്തിനിടെയാണ് അഭിഭാഷകന്‍ കാസര്‍ഗോട്ടെ മോക് പോള്‍ വിഷയം സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയത്.
ഇതുമായി ബന്ധപ്പെട്ട് എല്‍ ഡി എഫ്, യു ഡി എഫ് സ്ഥാനാര്‍ഥികളുടെ ഏജന്റുമാര്‍ പരാതി ഉന്നയിച്ചിരുന്നു.

Latest