Kerala
തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലല്ല, എന്തെങ്കിലും തരത്തിലുള്ള പിശക് ഉണ്ടെങ്കില്‍ അത് തിരുത്തും; ഇപി ജയരാജന്‍
ഈ തിരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇടതുപക്ഷത്തിന്റെ ശക്തി കേന്ദ്രങ്ങളില്‍ വോട്ട് കുറഞ്ഞത് അടിത്തറയെ ബാധിക്കുന്ന വിഷയമല്ല.
തിരുവനന്തപുരം | ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. പരാജയം താല്‍ക്കാലിക പ്രതിഭാസം മാത്രമാണെന്നും എന്തെങ്കിലും തരത്തിലുള്ള പിശക് പറ്റിയിട്ടുണ്ടെങ്കില്‍ പരിശോധനയും തിരുത്തലും സ്വാഭാവികമായും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഈ തിരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇടതുപക്ഷത്തിന്റെ ശക്തി കേന്ദ്രങ്ങളില്‍ വോട്ട് കുറഞ്ഞത് അടിത്തറയെ ബാധിക്കുന്ന വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ജനങ്ങള്‍ ബിജെപിയെയും ആര്‍എസ്എസിനെയും ശക്തമായി എതിര്‍ക്കുന്നുണ്ട്. തിരഞ്ഞെടുപ്പില്‍ പ്രത്യേക സാഹചര്യം രൂപപ്പെട്ടതാണ്. തൃശൂരില്‍ കോണ്‍ഗ്രസിന്റെ വോട്ട് ബിജെപിയിലേക്ക് പോയി.അതേസമയം ചില മണ്ഡലങ്ങളില്‍ ബിജെപിക്ക് വോട്ട് കൂടിയത് പരിശോധിക്കുമെന്നും ജയരാജന്‍ പറഞ്ഞു.
ജാവദേക്കറുമായുള്ള കൂടിക്കാഴ്ച വിവാദം തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചോ എന്ന മാധ്യമപ്രവര്‍ത്തകുടെ ചോദ്യത്തിന് ഒരു തരത്തിലും പ്രസക്തമല്ലാത്ത ചോദ്യമാണിതെന്നും തനിക്കെതിരെ ചില മാധ്യമങ്ങള്‍ കള്ളപ്രചാരണം നടത്തുകയാണെന്നുമാണ് ഇപി പ്രതികരിച്ചത്.