Kerala
എസ് എ ടി ആശുപത്രിയിലെ വൈദ്യുതി പ്രതിസന്ധി പൂര്‍ണമായി പരിഹരിച്ചു
വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് ജനറേറ്ററിന്റെ സഹായത്തിലാണ് ആശുപത്രി പ്രവര്‍ത്തിച്ചിരുന്നത്
തിരുവനന്തപുരം | ഇന്നലെ രാത്രി മുതല്‍ എസ് എ ടി ആശുപത്രിയിലുണ്ടായ വൈദ്യുതി പ്രതിസന്ധി പൂര്‍ണമായി പരിഹരിച്ചു. ആശുപത്രിയിലെ ട്രാന്‍സ്‌ഫോര്‍മറിന്റെ സാങ്കേതിക പ്രശ്‌നങ്ങള്‍ കെ എസ് ഇ ബി ഇടപെട്ട് പരിഹരിച്ചതോടെയാണ പ്രതിസന്ധിയൊഴിഞ്ഞത്
വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് ജനറേറ്ററിന്റെ സഹായത്തിലാണ് ആശുപത്രി പ്രവര്‍ത്തിച്ചിരുന്നത്. ജനറേറ്ററുകള്‍ ഇപ്പോള്‍ പൂര്‍ണമായും ഒഴിവാക്കി. കെഎസ്ഇബി വൈദ്യുതിയിലാണ് എസ്എടി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
ഇന്നലെ ആശുപത്രി മൂന്ന് മണിക്കൂര്‍ നേരം പൂര്‍ണമായും ഇരുട്ടിലായിരുന്നു. സംഭവത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.
---- facebook comment plugin here -----