Kerala
ക്ഷേത്രോത്സവത്തിനെത്തിച്ച ആന ഇടഞ്ഞു
റോഡില്‍ നിലയുറപ്പിച്ച ആന സമീപത്തെ പെട്ടിക്കട തകര്‍ത്തു

തൃശൂര്‍ | കുന്നംകുളം പെലക്കാട്ട് പയ്യൂരില്‍ ക്ഷേത്രോത്സവത്തിനെത്തിച്ച ആന ഇടഞ്ഞു. പെലക്കാട്ട് പയ്യൂര്‍ മഹര്‍ഷിക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിച്ച പാണഞ്ചേരി ഗജേന്ദ്രന്‍ എന്ന ആനയാണ് പുലര്‍ച്ചെ കൂട്ടിയെഴുന്നള്ളിപ്പ് കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇടഞ്ഞത്.
അരമണിക്കൂര്‍ റോഡില്‍ നിലയുറപ്പിച്ച ആന സമീപത്തെ പെട്ടിക്കട തകര്‍ത്തു. പെലക്കാട്ട് പയ്യൂര്‍ സ്വദേശി കാടാമ്പുള്ളി കാസിമിന്റെ പെട്ടിക്കടയാണ് തകര്‍ത്തത്. കുന്നംകുളം എലിഫന്റ് സ്‌ക്വാഡും പാപ്പാന്മാരും ചേര്‍ന്ന് അരമണിക്കൂറിലധികം പരിശ്രമിച്ചാണ് ആനയെ തളച്ചത്.
---- facebook comment plugin here -----