Kerala
ഉത്സവത്തിനിടെ കുഴഞ്ഞുവീണ ആന ചികിത്സയിലിരിക്കെ ചരിഞ്ഞു
ആരോഗ്യപരമായി ഏറെ മോശം സാഹചര്യത്തിലൂടെ കടന്നുപോയ ആനയെ എഴുന്നള്ളിക്കാന്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഡോക്ടര്‍ക്കെതിരെ ആനപ്രേമികള്‍ രംഗത്തുവന്നു.
ആലപ്പുഴ | ഉത്സവത്തിനായി എത്തിച്ച ആന ചരിഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വെട്ടിക്കാട് ചന്ദ്രശേഖരനെന്ന ആനയാണ് ചരിഞ്ഞത്. ആനയെ ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിച്ചതായിരുന്നു.
കഴിഞ്ഞ ദിവസം കുഴഞ്ഞുവീണ ആനയ്ക്ക് ചികിത്സ നല്‍കിവരുന്നതിനിടെ ഇന്ന് വൈകുന്നേരത്തോടെ ചരിയുകയായിരുന്നു. ആരോഗ്യപ്രശ്നങ്ങളുള്ള ആന കഴിഞ്ഞ മാസം നടന്ന ഉത്സവത്തിനിടയിലും കുഴഞ്ഞു വീണിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. 65 വയസ്സായ ആനയ്ക്ക് പല്ല് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഭക്ഷണമായി വാഴപ്പിണ്ടിയും പയറും അവിലുമാണ് നല്‍കിയിരുന്നത്.
ആരോഗ്യപരമായി ഏറെ മോശം സാഹചര്യത്തിലൂടെ കടന്നുപോയ ആനയെ എഴുന്നള്ളിക്കാന്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഡോക്ടര്‍ക്കെതിരെ ആനപ്രേമികള്‍ രംഗത്തുവന്നു. ആരോഗ്യ സ്ഥിതി മോശമായ ആനയെ എഴുന്നള്ളിക്കാന്‍ ദേവസ്വം ബോര്‍ഡ് സമ്മതിക്കരുതായിരുന്നുവെന്ന് നാട്ടുകാരും പ്രതികരിച്ചു.