Kozhikode
ആവേശം 2025 ഫണ്ട് ജീവകാരുണ്യത്തിന് സമർപ്പിച്ചു
തണലിനു വേണ്ടി കെ ഷംസുദീനും ഉള്ളിയേരി പാലിയേറ്റീവിനു വേണ്ടി ഭാസ്ക്കരൻ കിടാവും തുക ഏറ്റുവാങ്ങി.
ആവേശം 2025 പരിപാടിയുടെ ഭാഗമായി സമാഹരിച്ച തുക കൈമാറിയപ്പോൾ
ഉള്ളിയേരി | പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി ഉള്ളിയേരി സൗത്തിൽ നടന്ന ആവേശം 2025 പരിപാടിയുടെ ഭാഗമായി സമാഹരിച്ച തുക ജീവകാരുണ്യ പ്രവർത്തനത്തിനായി സമർപ്പിച്ചു.
തണലിനു വേണ്ടി കെ ഷംസുദീനും ഉള്ളിയേരി പാലിയേറ്റീവിനു വേണ്ടി ഭാസ്ക്കരൻ കിടാവും തുക ഏറ്റുവാങ്ങി. ടി എം ഗംഗാധരൻ, കിഴക്കേകര നാരായണൻ നായർ എന്നിവർ തുക കൈമാറി.
അശോകൻ കൊടോളിക്കണ്ടി അധ്യക്ഷത വഹിച്ചു. കെ അബ്ദുൾ ബഷീർ , കെ കെ അനീഷ് , കെ കെ ബിജു, പാലിയേറ്റീവ് സെക്രട്ടറി രവീന്ദ്രൻ എന്നിവർ സംസാരിച്ചു. പി ബി പ്രബിൻ സ്വാഗതവും ലിജീഷ് അത്തോളിക്കുഴി നന്ദിയും പറഞ്ഞു.
---- facebook comment plugin here -----