Connect with us

International

അമേരിക്കയിലെ ഓള്‍ഡ് നാഷനല്‍ ബാങ്കില്‍ അക്രമം നടത്തിയത് ജീവനക്കാരന്‍

അക്രമി സംഭവ സ്ഥലത്ത് വെച്ച് തന്നെ വെടിയേറ്റ് മരിച്ചതായി പൊലീസ് അറിയിച്ചു.

Published

|

Last Updated

കെന്റകി| യു.എസില്‍ ലൂയിസ് വില്ലയിലെ ഓള്‍ഡ് നാഷനല്‍ ബാങ്ക് കെട്ടിടത്തില്‍ വെടിവെപ്പ് നടത്തിയത് 23-കാരനായ ജീവനക്കാരന്‍.കോണര്‍ സ്റ്റര്‍ജനാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.

കഴിഞ്ഞ വര്‍ഷമാണ് ഓള്‍ഡ് നാഷണല്‍ ബാങ്കിന്റെ ഡൗണ്‍ടൗണ്‍ ബ്രാഞ്ചില്‍ ജീവനക്കാരനായി ഇയാള്‍ ജോലിയില്‍ പ്രവേശിച്ചത്.എന്നാല്‍ അക്രമി സംഭവ സ്ഥലത്ത് വെച്ച് തന്നെ വെടിയേറ്റ് മരിച്ചതായി ലൂയിസ് വില്ല മെട്രോ പൊലീസ് അറിയിച്ചു.

ഇന്നലെ രാവിലെയാണ് യു.എസില്‍ ലൂയിസ് വില്ലയിലെ ഓള്‍ഡ് നാഷനല്‍ ബാങ്ക് കെട്ടിടത്തില്‍ വെടിവെപ്പുണ്ടായത്. അക്രമത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെടുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ആക്രമത്തിന് കാരണമെന്തെന്ന് വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

---- facebook comment plugin here -----

Latest