Connect with us

Kerala

ചെറുതുരുത്തി വള്ളത്തോള്‍ നഗറില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എഞ്ചിനും ബോഗിയും വേര്‍പെട്ടു

ട്രെയിനിന് വേഗത കുറവായതിനാല്‍ വന്‍ അപകടം ഒഴിവായി.

Published

|

Last Updated

തൃശൂര്‍| ചെറുതുരുത്തി വള്ളത്തോള്‍ നഗറില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എഞ്ചിനും ബോഗിയും വേര്‍പ്പെട്ടു. എറണാകുളം – ടാറ്റാ നഗര്‍ എക്‌സ്പ്രസ് ട്രെയിനിന്റെ എഞ്ചിനാണ് ബോഗിയില്‍ നിന്ന് വേര്‍പ്പെട്ടത്.

ട്രെയിനിന് വേഗത കുറവായതിനാല്‍ വന്‍ അപകടം ഒഴിവായി. ട്രെയിനിന്റെ എഞ്ചിന്‍ ഘടിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ട്രെയിനിന്റെ എഞ്ചിനും ബോഗിയും വേര്‍പെടാനുണ്ടായ കാരണമെന്തെന്ന് വ്യക്തമല്ല. സംഭവത്തില്‍ റെയില്‍വെ അന്വേഷണം നടത്തുമെന്നാണ് വിവരം.

 

Latest