cpi
എറണാകുളം ജില്ലാ കമ്മിറ്റി കാനംപക്ഷം പിടിച്ചെടുത്തു; കെ എം ദിനകരന്‍ ജില്ലാ സെക്രട്ടറി
അഞ്ച് വോട്ടിനാണ് ദിനകരന്റെ ജയം.
കൊച്ചി | സി പി ഐ എറണാകുളം ജില്ലാ കമ്മിറ്റി, സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പക്ഷം പിടിച്ചെടുത്തു. കനത്ത മത്സരത്തിനൊടുവില്‍ കാനം പക്ഷത്തെ കെ എം ദിനകരന്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. അഞ്ച് വോട്ടിനാണ് ദിനകരന്റെ ജയം.
കെ എം സുഗതന്‍ ആയിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. കാനംവിരുദ്ധ പക്ഷത്തിന്റെ നിയന്ത്രണത്തിലായിരുന്നു എറണാകുളം ജില്ലാ കമ്മിറ്റി. എതിരില്ലാതെ തിരഞ്ഞെടുക്കുമെന്ന സുഗതന്റെ പ്രതീക്ഷകള്‍ക്ക് വെല്ലുവിളിയുയര്‍ത്തി കാനംപക്ഷം അവസാന നിമിഷം ദിനകരനെ കളത്തിലിറക്കുകയായിരുന്നു.
---- facebook comment plugin here -----