Connect with us

National

മഹുവക്ക് എതിരായ പരാതി ഒക്ടോബർ 26നു എത്തിക്‌സ് കമ്മറ്റി പരിഗണിക്കും

അദാനി ഗ്രൂപ്പിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലഷ്യംവെച്ച് ചോദ്യങ്ങൾ ചോദിക്കാൻ വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് കൈക്കൂലി കൈപ്പറ്റിയെന്നാണ് ആരോപണം.

Published

|

Last Updated

ന്യൂഡൽഹി | തൃണമൂൽ എം പി മഹുവ മൊയ്ത്ര പാർലിമെന്റിൽ ചോദ്യം ചോദിക്കാൻ വ്യവസായിയിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന പരാതി ലോക്സഭാ എത്തിക്സ് കമ്മിറ്റി ഒക്ടോബർ 26ന് പരിഗണിക്കും. ബിജെപി എം പി നിഷികാന്ത് ദുബെയാണ് മഹുവക്ക് എതിരെ ലോക്സഭാ സ്പീക്കർക്ക് പരാതി നൽകിയത്. സ്പീക്കർ ഓം ബിർള പരാതി എത്തിക്സ് കമ്മിറ്റിക്ക് വിടുകയായിരുന്നു.

അദാനി ഗ്രൂപ്പിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലഷ്യംവെച്ച് ചോദ്യങ്ങൾ ചോദിക്കാൻ വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് കൈക്കൂലി കൈപ്പറ്റിയെന്നാണ് ആരോപണം. വ്യവസായി ദർശനും മൊയ്ത്രയും തമ്മിൽ നടത്തിയ ഇടപാടുകളുടെ തെളിവുകൾ അടങ്ങിയ കത്ത് അഭിഭാഷകനായ ദേഹാദ്രായിൽ നിന്നും തനിക്ക് ലഭിച്ചിട്ടുണ്ടെന്നും പരാതിയിൽ ദുബെ ചൂണ്ടിക്കാട്ടിയിരുന്നു.

ലോക്സഭയിൽ മൊയ്ത്ര ഉന്നയിച്ച 50 ഓളം ചോദ്യങ്ങൾ അദാനി ഗ്രൂപ്പിനെ ചുറ്റിപ്പറ്റിയായിരുന്നു. ഇത് മറ്റു പ്രാഥമിക പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനുള്ള മറ്റ് അംഗങ്ങളുടെ അവകാശങ്ങൾക്കു മേലുള്ള കടന്നുകയറ്റം ആണെന്നും പാർലമെന്ററി ധാർമികത മഹുവാ ലംഘിച്ചുവെന്നും ദുബെ ആരോപിച്ചിരുന്നു.

ഹിരാനന്ദാനി ഗ്രൂപ്പ് ആരോപണങ്ങൾ തള്ളി രംഗത്ത് വന്നിരുന്നു. ബിസിനസിലാണ് തങ്ങളുടെ ശ്രദ്ധയെന്നും ബിസിനസിൽ രാഷ്ട്രീയമില്ലെന്നും ഗ്രൂപ്പ് വക്താവ് പറഞ്ഞു. അദാനി ഗ്രൂപ്പിന്റെ പേര് കളങ്കപ്പെടുത്താൻ നിരവധി പേർ ശ്രമിക്കുന്നുവെന്നതിന്റെ തെളിവാണ് മഹുവക്ക് എതിരായ ആരോണമെന്ന് ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പും രംഗത്ത് വന്നിരുന്നു.

അതേസമയം, തനിക്കെതിരായ ഏത് നീക്കത്തെയും ശക്തമായി നേരിടുമെന്നും എല്ലാ അന്വേഷണങ്ങളെയും സ്വാഗതം ചെയ്യുന്നുവെന്നുമാണ് മഹുവ ഇതിനോട് ഇന്നലെ പ്രതികരിച്ചത്.

Latest