International
യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ സൗര ദൗത്യം അപകടകരമായ ഘട്ടം പിന്നിട്ടു
ബഹിരാകാശ അവശിഷ്ടങ്ങള്‍ നിറഞ്ഞ മേഖലയിലൂടെയാണ് കടന്നുപോകുന്നത് എന്നതിനാല്‍ ഏറെ അപകടം നിറഞ്ഞതായിരുന്നു ഈ ഘട്ടം.
പാരീസ് | യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി(ഇസ)യുടെ സൗര ദൗത്യമായ സോളാര്‍ ഓര്‍ബിറ്റര്‍ അപകടകരമായ ഘട്ടം പിന്നിട്ടു. സൂര്യനെ ലക്ഷ്യമാക്കി കൂടുതല്‍ പറക്കുന്നതിന് മുന്നോടിയായുള്ള ഭൂമിയുടെ അടുത്തുകൂടി പറക്കുന്ന നിര്‍ണായക ഘട്ടമാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. ബഹിരാകാശ അവശിഷ്ടങ്ങള്‍ നിറഞ്ഞ മേഖലയിലൂടെയാണ് കടന്നുപോകുന്നത് എന്നതിനാല്‍ ഏറെ അപകടം നിറഞ്ഞതായിരുന്നു ഈ ഘട്ടം.
യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ആസ്‌ത്രേലിയയിലെ സ്റ്റേഷന്‍, സോളാര്‍ ഓര്‍ബിറ്ററില്‍ നിന്നുള്ള സിഗ്നല്‍ പിടിച്ചെടുത്തിട്ടുണ്ട്. അതിനാല്‍, ബഹിരാകാശ അവശിഷ്ടങ്ങള്‍ നിറഞ്ഞ മേഖല സുരക്ഷിതമായി ഓര്‍ബിറ്റര്‍ പിന്നിട്ടുവെന്നും ഇസ അറിയിച്ചു. ഒരു വര്‍ഷവും എട്ട് മാസവും പിന്നിട്ടതിന് ശേഷമാണ് ഭൂമിയുടെ അടുത്തുകൂടി സോളാര്‍ ഓര്‍ബിറ്റര്‍ കടന്നുപോയത്.
സൗരയൂഥത്തിന്റെ ഉള്‍ഭാഗത്തേക്ക് പോകുന്നതാണ് അടുത്ത ഘട്ടം. ഭൂമിയുടെ അടുത്തുകൂടി പറക്കുന്നതിനായി ഈ പേടകത്തില്‍ നിന്ന് കൂടുതല്‍ ഊര്‍ജം ഒഴിവാക്കേണ്ടിയിരുന്നു. ഇനി ശുക്രഗ്രഹത്തിന്റെ സമീപം ആറ് പറക്കലുകളാണ് സോളാര്‍ ഓര്‍ബിറ്ററിനുണ്ടാകുക. ചുറ്റുമുള്ള ഗ്രഹങ്ങളുടെ ഗുരുത്വാകര്‍ഷണത്തിന്റെ സഹായത്തോടെ സൂര്യന്റെ ധ്രുവങ്ങളുടെ നേരിട്ടുള്ള ചിത്രങ്ങള്‍ സോളാര്‍ ഓര്‍ബിറ്റര്‍ എടുക്കും.
#SolarOrbiter is out of the #spacedebris danger zone following its close #EarthFlyby and on its way to the next close pass of the #Sun next year 😎 Thank you @esaoperations! 👇https://t.co/dMtucvQeIj https://t.co/HVil4dh4CS
— ESA’s Solar Orbiter (@ESASolarOrbiter) November 27, 2021