Connect with us

Kasargod

സാമൂഹിക ജീവിതം ശിഥിലമാക്കുന്ന അരുതായ്മകള്‍ക്ക് തടയിടണം; ശ്രദ്ധേയമായി മുഹിമ്മാത്ത് മഹബ്ബ കോണ്‍ഫ്രന്‍സ്

മുഹമ്മദ് റഫീഖ് സഅദി ദേലംപാടി മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ ആമുഖ പ്രഭാഷണം നടത്തി. ബി എസ് അബ്ദുല്ല

Published

|

Last Updated

പുത്തിഗെ | വര്‍ധിച്ചു വരുന്ന കൊലപാതകങ്ങളും സാമൂഹ്യ സന്തുലിതാവസ്ഥയെ തകര്‍ക്കുന്ന കുറ്റകൃത്യങ്ങളും തടയാന്‍ സമൂഹം ജാഗ്രത പാലിക്കണമെന്ന് എസ് വൈ എസ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ. മുഹിമ്മാത്ത് മഹബ്ബ കോണ്‍ഫ്രന്‍സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘടിത കുറ്റകൃത്യങ്ങള്‍ മാരക വിപത്തുകളായി മാറുമ്പോള്‍ സമൂഹത്തെ ധാര്‍മിക ബോധത്തിലേക്ക് നയിക്കാന്‍ പ്രചാകരുടെ അധ്യാപനങ്ങളുടെ ആധുനിക വായനക്ക് സാധ്യമാവുമെന്നും അദ്ധേഹം പറഞ്ഞു.

പരിപാടിയില്‍ മുഹിമ്മാത്ത് ട്രഷര്‍ ഹാജി അമീറലി ചൂരി അധ്യക്ഷത വഹിച്ചു.മുഹമ്മദ് റഫീഖ് സഅദി ദേലംപാടി മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ ആമുഖ പ്രഭാഷണം നടത്തി. ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, വൈ എം അബ്ദുല്‍ റഹ്മാന്‍ അഹ്സനി, ഉമര്‍ സഖാഫി കര്‍ണൂര്‍ പ്രസംഗിച്ചു. അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ സ്വാഗതം പറഞ്ഞു.

സയ്യിദ് ഹുസൈന്‍ അഹ്ദല്‍, മൊയ്തു സഅദി ചേരൂര്‍, സുലൈമാന്‍ സഖാഫി ദേശാംകുളം, എം പി അബ്ദുല്ല ഫൈസി, കെ എച് അബ്ദുല്ല മാസ്റ്റര്‍, അബ്ബാസ് സഖാഫി മണ്ടമ, പാടി അബ്ദുല്ല കുഞ്ഞി ഹാജി, കെ പി മൊയ്തീന്‍ ഹാജി കൊടിയമ്മ, സീതി കുഞ്ഞി മുസ്ലിയാര്‍ കന്യാന, അബ്ദുല്‍ ഫത്താഹ് സഅദി, നാഷണല്‍ അബ്ദുല്ല, സുല്‍ത്താന്‍ മഹ്മൂദ് പട്‌ല, ഇബ്രാഹിം സഖാഫി അര്‍ളടുക്ക, അബ്ദുല്‍ അസീസ് ഹിമമി ഗോസാഡ, അലി ഹിമമി ചെട്ടുംകുഴി തുടങ്ങിയവര്‍ സംബന്ധിച്ചു. ഉമറുല്‍ ഫാറൂഖ് സഖാഫി കര നന്ദി പറഞ്ഞു.

Latest