rss killed cpm workers
കൊലക്ക് പിന്നില്‍ ആര് എസ് എസിന്റെ കൃത്യമായ ആസൂത്രണം: എം വി ജയരാജന്
ശക്തമായ പോലീസ് നടപടി വേണം
കണ്ണൂര്‍ | പാര്‍ട്ടി പ്രവര്‍ത്തകനായ മത്സ്യ തൊഴിലാളി ഹരിദാസന്റേത് ആര് എസ് എസ് കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയതാണെന്ന് സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജന്. പ്രദശേത്ത് ഒരു സംഘര്‍ഷാവസ്ഥയും ഇല്ലാതിരിക്കെയാണ് ആര് എസ് എസ് പ്രകോപനം സൃഷ്ടിച്ചത്. പ്രതികള്‍ക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും എം വി ജയരാജന് പറഞ്ഞു.
സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ബോധപൂര്‍വ ശ്രമത്തിന്റെ ഭാഗമാണ് ഈ കൊലപാതകമെന്ന് തലശേരി മുന്‍സിപ്പല്‍ ചെയര്മാന് സി കെ രമേശന് ആരോപിച്ചു. ആര് എസ് എസ് നേതൃത്വം അറിഞ്ഞുകൊണ്ടുള്ള കൊലപാതകമാണിത്. ക്ഷേത്രത്തിന്റെ ഉത്സവവുമായി ബന്ധപ്പെട്ട് ചെറിയ വാക്കുതര്‍ക്കം ഉണ്ടായിരുന്നുവെങ്കിലും ഒരു കൊലപാതകത്തിലേക്ക് നയിക്കാന്‍ തക്ക പ്രശ്നങ്ങളൊന്നും ഉടലെടുത്തിരുന്നില്ലെന്ന് തലശേരി മുന്‍സിപ്പല്‍ ചെയര്മാന് വ്യക്തമാക്കി.