Connect with us

Uae

ഖുര്‍ആന്‍ കയ്യെഴുത്തു പ്രതികളുടെ പ്രദര്‍ശനം ആരംഭിച്ചു

സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

ഷാര്‍ജ|ഷാര്‍ജ മ്യൂസിയം ഓഫ് ഇസ്്‌ലാമിക് സിവിലൈസേഷനില്‍ അബ്ദുര്‍റഹ്മാന്‍ അല്‍ ഖവായിസ് ശേഖരത്തില്‍ നിന്നുള്ള ഖുര്‍ആന്‍ കയെഴുത്തുപ്രതികളുടെ പ്രദര്‍ശനം ആരംഭിച്ചു. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.

ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ പ്രസിഡന്റ് സഖര്‍ ഘോബാശ്, റൂളേഴ്‌സ് ഓഫീസ് ചെയര്‍മാന്‍ ശൈഖ് സാലം ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ ഖാസിമി, ഷാര്‍ജ ആര്‍ട്ട് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ശൈഖ നവര്‍ ബിന്‍ത് അഹ്്മദ് അല്‍ ഖാസിമി എന്നിവര്‍ ചേര്‍ന്ന് ശൈഖ് സുല്‍ത്താനെ സ്വീകരിച്ചു.

ആരോഗ്യ-പ്രതിരോധ മന്ത്രി അബ്ദുര്‍റഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഉവൈസ്, മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ലൈബ്രറി ബോര്‍ഡ് ചെയര്‍മാന്‍ മുഹമ്മദ് അല്‍ മുര്‍റ് പങ്കെടുത്തു. 1,300 വര്‍ഷത്തെ കയ്യെഴുത്തു പ്രതി ശേഖരത്തിലുണ്ട്. അറബി കാലിഗ്രാഫിയുടെയും സാംസ്‌കാരികവും ചരിത്രപരവുമായ യാത്ര പ്രദര്‍ശനം പ്രദാനം ചെയ്യുന്നു.

 

 

Latest