Connect with us

National

ബിജെപിക്ക് തിരിച്ചടി; ഹരിയാനയിലും ജമ്മു കാശ്മീരിലും കോൺഗ്രസ് മുന്നേറ്റമെന്ന് എക്സിറ്റ് പോൾ ഫലം

റിപ്പബ്ലിക് ടി വിയുടെ എക്സിറ്റ് പോൾ ഫല സൂചന അനുസരിച്ച് ഹരിയാനയിൽ കോൺഗ്രസ് 55-62 സീറ്റുകളും ബിജെപി 18-24 സീറ്റുകളുമാണ് നേടുക

Published

|

Last Updated

ന്യൂഡൽഹി | ഹരിയാനയിൽ വോട്ടെടുപ്പ് പൂർത്തിയായതോടെ ജമ്മു കാശ്മീർ, ഹരിയാന സംസ്ഥാനങ്ങളിലെ എക്സിറ്റ്പോൾ ഫലങ്ങൾ പുറത്തുവന്നു. ഭൂരിഭാഗം എക്സിറ്റ് പോൾ ഫലങ്ങളും ഇരു സംസ്ഥാനങ്ങളിലും കോൺഗ്രസിനാണ് മുന്നേറ്റം പ്രവചിക്കുന്നത്. ഹരിയാനയിൽ കോൺഗ്രസ് തൂത്തുവാരുമെന്ന് എക്സിറ്റ് പോളുകൾ പ്രവചിക്കുമ്പോൾ കാശ്മീരിൽ ശക്തമായ മത്സരത്തിന്റെ സൂചനകളും നൽകുന്നുണ്ട്. എങ്കിലും ഒരൽപം മുന്നേറ്റം കോൺഗ്രസ് – നാഷണൽ കോൺഫറൻസ് സഖ്യത്തിന് തന്നെയാണ് കൂടുതൽ ഫലങ്ങളിലും നൽകുന്നത്. ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നു ചില എക്സിറ്റ് പോളുകൾ പ്രവചിക്കുന്നുണ്ട്.

റിപ്പബ്ലിക് ടി വിയുടെ എക്സിറ്റ് പോൾ ഫല സൂചന അനുസരിച്ച് ഹരിയാനയിൽ കോൺഗ്രസ് 55-62 സീറ്റുകളും ബിജെപി 18-24 സീറ്റുകളുമാണ് നേടുക. ജെ ജെ പി 0-3 സീറ്റുകളും ഐഎൻഎൽഡി 3-6 സീറ്റുകളും നേടുമെന്നാണ് പ്രവചനം.

ജമ്മുകാശ്മീരിൽ റിപ്പബ്ലിക് ടിവിയുടെ സർവേ അനുസരിച്ച് ജമ്മുവിൽ ബിജെപിക്ക് 28-30, കോൺഗ്രസിന് 03-06, നാഷണൽ കോൺഫറൻസിന് 28-30-പിഡിപി 05-07, മറ്റുള്ളവർ 08-16 എന്നിങ്ങനെയാണ് റിപ്ലബ്ലിക് ടിവി എക്സിറ്റ് പോൾ നൽകുന്ന സൂചന.

മറ്റു പ്രവചനങ്ങൾ

ജമ്മു കാശ്മീർ

മാട്രിസ്: പി ഡി പി – 28, ബിജെപി- 25, ജെകെഎൻസി – 15, കോൺഗ്രസ് – 12, മറ്റുള്ളവർ 7

പ്യൂപ്പിൾസ് പൾസ്: കോൺഗ്രസ് – 46-50, ബിജെപി- 23-27, ജെകെഎൻസി – 7-11, മറ്റുള്ളവർ 4-6

ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ: ബിജെപി 27- 31, കോൺഗ്രസ്  11- 15, പിഡിപി 0- 2,

ഹരിയാന

മാട്രിസ്: കോൺഗ്രസ് 55-62, ബിജെപി 18-24, മറ്റുള്ളവർ 2-5

ടൈംസ് നൗ: കോൺഗ്രസ് 55-62, ബിജെപി 18-24, ഐഎൻഎൽഡി 6-6

പ്യൂപ്പിൾസ് പൾസ്: കോൺഗ്രസ് 49-61, ബിജെപി 20-32, ജെജെപി+ 0-1, എഎപി 0, മറ്റുള്ളവർ 3-5

ദൈനിക് ഭാസ്കർ: കോൺഗ്രസ് 44-54, ബിജെപി 15-29, ജെജെപി+ 0, ഐഎൻഎൽഡി 1-5

ന്യസ് 18 സർവേ: കോൺഗ്രസ് – 59 ബിജെപി – 21 മറ്റുള്ളവർ – 2

ധ്രുവ് റിസർച്ച്: ബിജെപി 22-32, കോൺഗ്രസ് 50-64, ഐഎൻഎൽഡി 00-00, ജെ ജെ പി 00-00

 

Latest