pravasi death
പ്രവാസിയുടെ മൃതദേഹം 14 ദിവസത്തിനു ശേഷം നാട്ടിലേക്ക്
ആശുപത്രിയില്‍ നല്‍കാനുണ്ടായിരുന്നത് നാല് ലക്ഷത്തിലധികം ദിര്‍ഹം
ദുബായ് | യു എ ഇയില്‍ മരിച്ച മലയാളിയുടെ മൃതദേഹം 14 ദിവസത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുവരാന്‍ നടപടിയായി. ബില്‍ തുകയായ നാല് ലക്ഷത്തിലധികം ദിര്‍ഹം ആശുപത്രിക്ക് നല്‍കാന്‍ ബാക്കി ഉണ്ടായിരുന്നതാണ് മൃതദേഹം വിട്ടുകിട്ടുന്നതു വൈകാന്‍ കാരണം.
പ്രവാസി സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടല്‍ വിജയിച്ചതോടെ പണം അടക്കാതെ തന്നെ തൃശൂര്‍ പുന്നയൂര്‍കുളം സ്വദേശി സുരേഷ് കുമാറിന്റെ മൃതദേഹം വിട്ടുനല്‍കാന്‍ ആശുപത്രി നടപടി സ്വീകരിക്കുകയായിരുന്നു. ആശുപത്രി തങ്ങളുടെ ചാരിറ്റി ഫണ്ടില്‍ നിന്ന് തുക ഒടുക്കാന്‍ സന്നദ്ധമായി. ഇതോടെ മൃദേഹം എംബാം നടപടികള്‍ക്ക് അയച്ചു.
ഏപ്രില്‍ അഞ്ചിനാണ് സുരേഷ് പനി ബാധിച്ചാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ന്യൂമോണിയ സ്ഥിരീകരിച്ചതിന് പിന്നാലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാക്കി. ദിവസങ്ങളോളം വെന്റിലേറ്ററില്‍ തുടര്‍ന്ന സുരേഷ് കുമാര്‍ 14 ദിവസം മുന്‍പ് മരിച്ചു. എംബാം നടപടികള്‍ പൂര്‍ത്തിയായാല്‍ മൃതദേഹം നാട്ടിലേക്ക് അയക്കുമെന്ന് പ്രവാസി സാമൂഹ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.