Connect with us

murder death

വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവെ ആക്രമണത്തിനിരയായ പ്രവാസി മരിച്ചു

കൊലക്ക് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമെന്ന് സൂചന

Published

|

Last Updated

കൊച്ചി | നെടുമ്പാശേരിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവേ അജ്ഞാതരുടെ മര്‍ദനത്തിന് ഇരയായ പ്രവാസി മരിച്ചു. പത്ത് വര്‍ഷത്തോളമായി ജിദ്ദയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന അട്ടപ്പാടി അഗളി സ്വദേശി അബ്ദുല്‍ ജലീലാണ് മരിച്ചത്. സ്വര്‍ണക്കടത്ത് സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. മൂന്ന് പേരെ ചോദ്യം ചെയ്യാനായി പോലീസ് വിളിച്ചിട്ടുണ്ട്.

ഈ മാസം 15നാണ് ജലീല്‍ ജിദ്ദയില്‍ നിന്നും നെടുമ്പാശ്ശേരിയിലെത്തിയത്. തുടര്‍ന്ന് ഒരു സുഹൃത്തിനൊപ്പം നാട്ടിലേക്ക് വരുകയാണെന്ന് ഭാര്യയെ വിളിച്ചറിയിച്ചിരുന്നു. എന്നാല്‍ ഏറെ നേരം കാത്തുനിന്നിട്ടും ജലീലെത്താത്തതിനാല്‍ വീട്ടുകാര്‍ പരിഭ്രാന്തരായി. അല്‍പ്പ സമയത്തിനകം ജലീല്‍ ഗുരുതരവാസ്ഥയിലാണെന്ന് അറിയിച്ച് ഭാര്യക്ക് ഫോണ്‍ എത്തി. നെടുമ്പാശ്ശേരിയിലെത്തി ജലീല്‍ വിളിച്ച അതേ നമ്പറില്‍ നിന്നായിരുന്നു വിളിച്ചത്. തുടര്‍ന്ന് പെരിന്തല്‍മണ്ണ ആക്കപറമ്പില്‍ ജലീലിനെ പരുക്കുകളോടെ കണ്ടെത്തുകയായിരുന്നു.

ജലീലിനെ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി ആക്രമിച്ചതെന്നാണ് സംശയിക്കുന്നത്. ജലീലിന്റെ തലച്ചോറിനും വൃക്കകള്‍ക്കും ഹൃദയത്തിനും മര്‍ദനത്തില്‍ ഗുരുതരമായി പരുക്കേറ്റിരുന്നു.